Image

കോണ്‍ഗ്രസ്സ് തിരിച്ചുവരും: പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

അനില്‍ പെണ്ണുക്കര Published on 18 April, 2019
കോണ്‍ഗ്രസ്സ് തിരിച്ചുവരും: പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി  ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
വയനാട് :പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേതൃത്വം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഇന്ത്യന്‍  നാഷണല്‍ ഓവര്‍സീസ്  കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍  ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്. വയനാട് മണ്ഡലം ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് കളത്തില്‍ വര്‍ഗീസും സംഘവും.

"ഈ തെരഞ്ഞെടുപ്പ് സാധാരണ നടക്കുന്ന ഒരു തെരഞ്ഞെടുപ്പായി ജനങ്ങള്‍ കാണരുത് .വിവിധ അര്‍ത്ഥ തലങ്ങള്‍ ഉള്ള ഒരു പൊതു തെരഞ്ഞെടുപ്പ്. വര്‍ഗീയത , അഴിമതി , എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയ ഒരു ഗവണ്മെന്റിനെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നിക്കേണ്ട ഒരു തെരഞ്ഞെടുപ്പ് .ഒരു സുസ്ഥിരമായ ഭരണം ഉണ്ടാവണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു ഗവണ്മെന്റ് ഇവിടെ ഉണ്ടാകണം .അതിനു രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് ശക്തി കിട്ടണം .ഇന്ത്യയിലെ  ജനങ്ങള്‍ അദ്ദേഹത്തിനൊപ്പം നിലകൊള്ളണം .

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍ മനസിലായ കാര്യം മോഡി ഗവണ്മെന്റ് ഇന്‍ഡയുടെ ആത്മാവായ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞ ഒരു ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ഇവിടെ നടത്തിയത് എന്നാണ് .കര്‍ഷകരുടെ ചോര വീണുകുതിര്‍ന്ന മണ്ണില്‍നിന്നുമാണ് നാം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക ജനസാമാന്യത്തിന് ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല. കടംപെരുകി നമ്മുടെ സഹോദരങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രം ഇനി ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് വന്ന് ചേര്‍ന്നിരിക്കുന്നത്. 

നാം കര്‍ഷകര്‍ നമ്മുടെ നാശത്തിന് ഇടവരുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നവരെ അധികാരത്തില്‍നിന്നും താഴെ ഇറക്കണം. ഇന്ത്യന്‍ ജനസംഖ്യയിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെ മറക്കുന്ന ഭരണം നമുക്ക് വേണ്ട. കര്‍ഷകരെ സംരക്ഷിക്കുന്ന ഒരു ഭരണത്തെ അധികാരത്തില്‍ എത്തിക്കുകയാണ് നമ്മുടെ കടമ.കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നടപ്പിലാക്കിയോ ? ഇല്ല എന്നു മാത്രമല്ല രാജ്യത്ത് ഉയര്‍ന്നുവന്ന അതിശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാനും അടിച്ചമര്‍ത്താനുമാണ് മോഡി സര്‍ക്കാര്‍ തയ്യാറായത്.അതിനെതിരെ ഉള്ള വിലയിരുത്തലാകണം ഈ തെരഞ്ഞെടുപ്പ് "അദ്ദേഹം പറഞ്ഞു .

ഇന്ത്യന്‍ ഇന്ത്യന്‍  നാഷണല്‍ ഓവര്‍സീസ്  കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേരളത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവിധ മണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് .കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലായിരുന്നു രണ്ടു ദിവസത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ .വയനാട് മണ്ഡലത്തിലെ കല്‍പ്പറ്റ ,ബത്തേരി ,തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കളത്തില്‍ വര്‍ഗീസും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു .പ്രധാനമായും വീടുകള്‍ കയറിയുള്ള പ്രചാരണത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത് .

വയനാട്ടില്‍ രാഹുല്‍ ഗാന്ധി റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാകും ജയിക്കുക .ഇടത് ,എന്‍.ഡി.എ പാര്‍ട്ടികള്‍ തന്നെ ഈ മണ്ഡലത്തില്‍ ഉണ്ടോ എന്ന് സംശയമാണ് .അത്രത്തോളം രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ നെഞ്ചേറ്റിക്കഴിഞ്ഞു .വിജയം ഉറപ്പായ മണ്ഡലം .അതുപോലെ തന്നെ കേരളത്തില്‍ ഇത്തവണ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഉണ്ടായ വിജയത്തേക്കാള്‍ അട്ടിമറി വിജയം ആയിരിക്കും ഉണ്ടാകുക .കേരളത്തിലെ പിണറായി ഗവണ്മെന്റിനെതിരെ കൂടിയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് മാറുന്നു എന്നാണ് മനസിലാക്കേണ്ടത് .

വര്‍ഗീയത വളര്‍ത്തി രാജ്യത്ത് മനുഷ്യരെ കൂട്ടക്കുരുതിക്ക് കൊടുക്കുവാന്‍ കോപ്പുകൂട്ടിയിറങ്ങിയ  ബി ജെ പി യെ ഇല്ലായ്മ ചെയ്യുവാന്‍ ആണ് ഇത്തവണത്തെ വോട്ടവകാശം ജനങ്ങള്‍ വിനിയോഗിക്കേണ്ടത് എന്നാണ് ഇന്ത്യന്‍ ഇന്ത്യന്‍  നാഷണല്‍ ഓവര്‍സീസ്  കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ USA ആവശ്യപ്പെടുന്നതെന്ന് നാഷണല്‍  പ്രസിഡന്റ്  ജോബി ജോര്‍ജ് ,വൈസ് പ്രസിഡന്റ്  ഡോ: മാമന്‍  സി . ജേക്കബ് , ട്രഷറര്‍  സജി  എബ്രഹാം , ജനറല്‍  സെക്രട്ടറി . ഡോ: സാല്‍ബി  പോള്‍ , സെക്രട്ടറി  ഡോ: അനുപം  രാധാകൃഷ്ണന്‍ ,ട്രസ്റ്റി ബോര്‍ഡ്  ചെയര്‍മാന്‍ ചാക്കോട്  രാധാകൃഷ്ണന്‍ എന്നിവരും അറിയിച്ചു .

കോണ്‍ഗ്രസ്സ് തിരിച്ചുവരും: പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി  ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക