Image

എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ വധം; 9 ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

Published on 23 April, 2012
എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ വധം; 9 ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: എന്‍.ഡി.എഫ് ഇരിട്ടി സബ് ഡിവിഷന്‍ മുന്‍ കണ്‍വീനറും പുന്നാട് ജുമാമസ്ജിദ് പ്രസിഡന്റുമായ മീത്തലെ പുന്നാട് ഫിര്‍ദൗസ് മന്‍സിലില്‍ പി.വി മുഹമ്മദിനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. കൂടാതെ കേസിലെ മുന്നാം പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ഏഴ് വര്‍ഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ബാബുവാണ് ശിക്ഷ വിധിച്ചത്.

ഇരിട്ടി, തില്ലങ്കേരി സ്വദേശികളായ എം ചന്ദ്രന്‍, ഇടവന രത്നാകരന്‍, പുത്തന്‍ പറമ്പത്ത് ഷൈജു, പയ്യമ്പള്ളി പ്രദീപന്‍, വിജു എന്ന വിജേഷ്, കിഴക്കേ വീട്ടില്‍ ബാബു, കെ.കെ പത്മജന്‍ എന്ന പപ്പന്‍, വി. വിനീഷ്, പുഞ്ചയില്‍ ഷൈജു എന്ന ഉണ്ണി എന്നിവരാണ് പ്രതികള്‍.

26 പ്രതികളുള്ള കേസില്‍ ആര്‍.എസ്.എസ് സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരി അടക്കം ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

ഇരിട്ടി മീത്തലെ പുന്നാട് ജംഗ്ഷന്‍ റോഡില്‍ 2004 ജൂണ്‍ ഏഴിന് പുലര്‍ച്ചെയാണ് മുഹമ്മദ് കൊല്ലപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക