Image

ഫോമാ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂയോര്‍ക്ക് എംപയര്‍ റീജണും പങ്കാളിയാകുന്നു

ഷോളി കുമ്പിളുവേലി Published on 19 April, 2019
ഫോമാ  ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂയോര്‍ക്ക് എംപയര്‍ റീജണും പങ്കാളിയാകുന്നു
ന്യൂയോര്‍ക്ക്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുവാന്‍, 'ഫോമ' മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പത്തനംതിട്ട ജില്ലയിലെ കടപ്ര എന്നിവിടങ്ങളില്‍ ഏറ്റെടുത്തു നടത്തുന്ന ഭവന നിര്‍മ്മാണ പദ്ധതികളില്‍ 'ഫോമ' ന്യൂയോര്‍ക്ക് എംപയര്‍ റീജണും സജീവ പങ്കാളിയാകുന്നു.

അമേരിക്ക സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് ഫോമാ, പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടുകള്‍ വച്ചു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അമ്പതു വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
എംപയര്‍ റീജന്റെ ഫണ്ടു രൂപീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ 7-ാം തീയതി ഞായറാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റൊറെന്റില്‍ കൂടിയ യോഗം ഫോമാ നാഷ്ണല്‍ ട്രഷറര്‍ ഷിനു ജോസഫ് ഉദ്ഘാടനം ചെയ്തു.

തദവസരത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മന്യ, എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റ് ഗോപിനാഥകുറുപ്പില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി.
പ്രളയക്കെടുതിയില്‍പ്പെട്ട സഹോദരങ്ങളെ സഹായിക്കാന്‍ ഫോമാ പ്രവര്‍ത്തകര്‍ കാണിക്കുന്ന ഉത്ഹാസം ഇന്‍ഡ്യക്കു തന്നെ അഭിമാനകരമാണെന്ന് തദവസരത്തില്‍ മന്യ അഭിപ്രായപ്പെട്ടു. ഫോമയുടെ സഹായഹസ്തം അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരട്ടെ എന്നും അവര്‍ ആശംസിച്ചു.

ഫോമ ഫണ്ട് റൈസിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, മുന്‍ നാഷ്ണല്‍ ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ സി. വര്‍ഗീസ്(സലീം), ജിബി തോമസ് നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, എംപയര്‍ റീജണ്‍ ഫണ്ട് റൈസിങ് കമ്മറ്റി ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, റീജണല്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി, ഷോബി ഐസക് ട്രഷറാര്‍ അഭിലാഷ് ജോര്‍ജ്, 'കാന്‍ജ്' സെക്രട്ടറി ബൈജു വര്‍ഗീസ്, സ്റ്റാന്‍ലി കളത്തില്‍, വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്ടു രൂപീകരണത്തിന്റെ ഭാഗമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.


ഫോമാ  ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂയോര്‍ക്ക് എംപയര്‍ റീജണും പങ്കാളിയാകുന്നു
Join WhatsApp News
Chettai 2019-04-19 16:21:14
Finally at least one house from Treasure region.
Vijian 2019-04-19 16:26:26
I am a active member of one of Fomaa member association MAP .MAP build and fully furnished two houses in Ranni .Last month we give key too
Our cost for everything only close to RS 500000.How come when Fomaa building smaller houses it becoming  $ 80000.Some thing some where wrong 
Pappan 2019-04-20 10:21:08
Just simple question 
Why this Dalas convention become ship 🚢 convention.We all know why .Heard people talking in big mouth before 5000 Malayalee in Dalas ,cheap convention in fomaa history 
Come on we all know that to do that we need a leader with public support .One paper 📝 association leader cannot do that .That need leader with public support.Shame on you guys 
Sam 2019-04-20 09:40:46
Agree with Vijian .Many association build hours in Kerala directly using different resources non of the house cost more than $ 5000
How come fomaa hours $ 8000.Extra money going all the show off function.Ground breaking function its self spend $4000-$ 5000 .For this cheap publicity 
Now Kerala convention.Why they spending member association money for cheap publicity 
It’s worng
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക