Image

കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി വക്താവ് പ്രിയങ്കാ ചതുര്‍വേദി രാജിവെച്ചു

കല Published on 19 April, 2019
കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി വക്താവ് പ്രിയങ്കാ ചതുര്‍വേദി രാജിവെച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന റൗണ്ടിലെത്തിയ ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് പ്രീയങ്കാ ചതുര്‍വേദി പാര്‍ട്ടി വിട്ടു. ഉത്തര്‍പ്രദേശില്‍ വെച്ച് പ്രീയങ്കയെ ചില കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചിരുന്നു. ഇവരെ പുറത്താക്കിയ വേഗത്തില്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രീയങ്കയുടെ രാജി. 
കോണ്‍ഗ്രസിന് വേണ്ടി വിയര്‍പ്പും ചോരയും ഒഴുക്കിയവരേക്കാള്‍ വൃത്തികെട്ട ഗുണ്ടകള്‍ക്ക് പാര്‍ട്ടിയില്‍ പ്രാമുഖ്യം ലഭിക്കുന്നു എന്ന ഗുരുതര ആരോപണവും രാജിക്കൊപ്പം അവര്‍ ഉയര്‍ത്തിയിരിക്കുന്നു. യു.പിയിലെ മഥുരയില്‍ വെച്ചാണ് കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കള്‍ പ്രീയങ്കയോട് മോശമായി പെരുമാറിയത്. ഇവരെ സംസ്ഥാന നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാജ സിന്ധ്യയുടെ പിന്തുണയോടെയാണ് ഇവരെ തിരിച്ചെടുത്തത് എന്നാണ് വിവരം. 
എന്തായാലും പ്രീയങ്കയുടെ രാജി ബിജെപിക്ക് വലിയ ശക്തിയാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വക്താവായ വനിതയോട് പോലും കോണ്‍ഗ്രസിന്‍റെ നിലപാട് തികച്ചും സ്ത്രീവിരുദ്ധമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക