Image

സി.ബി.ഐക്കെതിരെ കേസ്‌: ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

Published on 23 April, 2012
സി.ബി.ഐക്കെതിരെ കേസ്‌: ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
കൊച്ചി: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.

സി.ബി.ഐയുടെ കൊച്ചി യൂണിറ്റിലെ എസ്.പി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്.

വധശ്രമക്കേസില്‍നിന്ന് റഷീദിനെ രക്ഷപ്പെടുത്താന്‍ ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചതായി സി.ബി.ഐക്ക് വ്യക്തമായ സൂചന ലഭിച്ചിരുന്നു. അതിനിടയിലാണ് കേസ് അട്ടിമറിക്കാനുള്ള കേരള പോലീസന്റെ സംഘടിത ശ്രമത്തിന്റെ ഭാഗമായി റഷീദിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് കേസെടുത്തിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക