Image

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; 12 ലക്ഷം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്‌

Published on 19 April, 2019
കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; 12 ലക്ഷം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്‌


തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ്‌ വയസുകാരന്‍ മരിച്ചിട്ട്‌ അധികമായില്ല. തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ ആ ഏഴുവയസുകാരനെ വെന്റിലേറ്ററിന്റെ സഹായത്തോടെ പത്തു ദിവസത്തോളം ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഒടുവില്‍ മരണപ്പെടുകയായിരുന്നു.

മൂന്നുവയസുകാരന്‍ സഹോദരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത്‌ ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സ്വന്തം വീട്ടില്‍ വെച്ച്‌ അതിക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയാക്കി ആ ഏഴുവയസുകാരനെ കൊലപ്പെടുത്തിയത്‌.

അതിന്റെ നെടുക്കം മാറും മുമ്പേ ഇതാ വീണ്ടും ഒരു കുഞ്ഞിനെ കൂടി കൊലപ്പെടുത്തിയിരിക്കുകയാണ്‌.

അനുസരണക്കേട്‌ കാട്ടിയെന്നാരിപിച്ചാണ്‌ ആലുവയില്‍ മൂന്ന്‌ വയസ്‌ മാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തിയത്‌. ചട്ടുകം കൊണ്ട്‌ പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട്‌ തലയ്‌ക്കടിക്കുകയുമായിരുന്നുവെന്നാണ്‌ പ്രതി പൊലീസിന്‌ നല്‍കിയ മൊഴി.

കുട്ടികള്‍ക്ക്‌ നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നിയമങ്ങളുള്ള ഒരു സംസ്ഥാനത്താണ്‌ കുട്ടികള്‍ സ്വന്തം വീടിനുള്ളില്‍ നിരന്തരം അതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും വരെ ചെയ്യുന്നത്‌.

സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്കു സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ്‌ സാമൂഹികനീതി വകുപ്പ്‌ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അംഗനവാടി ജീവനക്കാര്‍ വീടുതോറും നടത്തുന്ന വാര്‍ഷിക സര്‍വേയുടെ ഭാഗമായാണു വിവരങ്ങള്‍ ശേഖരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക