Image

ദൃശ്യങ്ങള്‍ കൃത്രിമമല്ല: ഒളിക്യാമറാ വിവാദത്തില്‍ എം.കെ രാഘവനെതിരെ അന്വേഷണ റിപ്പോര്‍ട്ട്‌

Published on 19 April, 2019
ദൃശ്യങ്ങള്‍ കൃത്രിമമല്ല: ഒളിക്യാമറാ വിവാദത്തില്‍ എം.കെ രാഘവനെതിരെ അന്വേഷണ റിപ്പോര്‍ട്ട്‌
കോഴിക്കോട്‌: ഒളിക്യാമറാ വിവാദത്തില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ട്‌ ഡി.ജി.പിക്ക്‌ കൈമാറി.

ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ്‌ ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തിയത്‌.

ഒരു സിങ്കപ്പൂര്‍ കമ്പനിക്ക്‌ കോഴിക്കോട്‌ ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമീപിച്ച ആളുകളോട്‌ എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയാണ്‌ പരിശോധിച്ചത്‌. ടി.വി9 നാണ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ സംഘം വാഗ്‌ദാനം ചെയ്യുന്നു. ഇത്‌ തന്റെ ദല്‍ഹിയിലെ ഓഫീസ്‌ സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്‌.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ 20 കോടി രൂപയാണ്‌ തനിക്ക്‌ ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക്‌ മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും വീഡിയോയില്‍ രാഘവന്‍ പറയുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക