Image

ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വീണ്ടും അവതാളത്തില്‍; ഹൈക്കമാന്‍ഡ് നിയോഗിച്ച നീരീക്ഷകന്‍ നാനാ പട്ടോളി മുബൈക്ക് മടങ്ങി

Published on 19 April, 2019
ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വീണ്ടും അവതാളത്തില്‍; ഹൈക്കമാന്‍ഡ് നിയോഗിച്ച നീരീക്ഷകന്‍ നാനാ പട്ടോളി മുബൈക്ക് മടങ്ങി

തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വീണ്ടും അവതാളത്തില്‍. തിരുവനന്തപുരം മണ്ഡലത്തിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച നീരീക്ഷകന്‍ നാനാ പട്ടോളി മുബൈക്ക് മടങ്ങി.

ഒരു വിഭാഗം ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്നാണ് മടക്കമെന്ന് സൂചന. തിരുവനന്തപുരത്ത് കാര്യങ്ങള്‍ കു‍ഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയെന്നും സൂചന

തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏകോപന കുറവ് ചൂണ്ടികാട്ടി സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കര്‍ഷക കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനും, നാഗപൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നാനാ പട്ടോളിയെ പ്രത്യേക നിരീക്ഷകനായി ഹൈക്കമാന്‍ഡ് തിരുവനന്തപുരത്തേതക്ക് അയച്ചത്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തല്‍സ്ഥിതി റിപ്പോര്‍ട്ടുകള്‍ എഐസിസിക്ക് നല്‍കാനുമായിരുന്നു പട്ടോ‍ളിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ പട്ടോളിയുടെ വരവ് തിരുവനന്തപുരത്ത് വിപരീദ ഫലമാണ് ഉണ്ടാക്കിയത്. പ്രവര്‍ത്തകരെ സംശയദൃഷ്ടിയില്‍ നിര്‍ത്തിയാല്‍ വിപരീദ ഫലം ഉണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിപ്പ് നല്‍കി.

തങ്ങളെ സംശയത്തില്‍ നിര്‍ത്തി നിരീക്ഷിക്കാനാണ് പദ്ധതിയെങ്കില്‍ സ്ഥാനങ്ങളില്‍ തുടരില്ലെന്ന് ചിലര്‍ നേതൃത്വത്തെ അറിയിച്ചു.

ഒരു വിഭാഗം ഗ്രൂപ്പ് നേതാക്കള്‍ നേതൃത്വത്തെ അതൃപ്തിയും അറിയിച്ചതോടെ പട്ടോളി മടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് കാര്യങ്ങള്‍ കു‍ഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് പട്ടോളിയുടെ മടക്കമെന്നാണ് സൂചന.

പട്ടോള നാളെ വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധിയെ നേരില്‍ കാണുന്നുണ്ട്. പോകും മുന്‍പ് തരൂരുമായും നാനാ പട്ടോളി കൂടികാ‍ഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ആ കൂടികാ‍ഴ്ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തികച്ചും സങ്കീര്‍ണമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക