Image

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ പറ്റിയതെന്ത്? വിശദീകരണവുമായി പി.ജെ.കുര്യന്‍

Published on 19 April, 2019
രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ പറ്റിയതെന്ത്? വിശദീകരണവുമായി പി.ജെ.കുര്യന്‍

പത്തനംതിട്ട: രാഹുല്‍ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പാകപ്പിഴകളെ സംബന്ധിച്ച വിശദീകരണവുമായി പി.ജെ. കുര്യന്‍ രംഗത്ത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുലിന്റെ പത്തനംതിട്ടയിലെ യു.ഡി.എഫ് പ്രചാരണയോഗത്തില്‍ പരിഭാഷകനായിരുന്ന പി.ജെ. കുര്യനു പറ്റിയ പിഴവുകളെ സംബന്ധിച്ച്‌ സാമൂഹികമാദ്ധ്യമങ്ങളില്‍ അദ്ദേഹത്തെ വിടാതെ ആക്ഷേപിക്കുന്നതിനെ തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുര്യന്‍ വിശദീകരണം നല്‍കിയത്.
പ്രാസംഗികന്‍ പറയുന്നത് പരിഭാഷകന് വ്യക്തമായി കേള്‍ക്കാന്‍ കഴിയാതെ വന്നതാണ് അടിസ്ഥാന പ്രശ്നമെന്ന് കുര്യന്‍ പറയുന്നു.

താന്‍ പരിഭാഷ നടത്തുന്നത് ആദ്യമായിട്ടല്ല. നേരത്തെ പത്തനംതിട്ടയില്‍ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുടെയും കോട്ടയത്ത് മന്‍മോഹന്‍സിംഗിന്റെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പാകപ്പിഴകള്‍ ഉണ്ടായില്ല. ഇത്തവണ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ നിര്‍ബന്ധത്തെതുടര്‍ന്നാണ് പരിഭാഷ നടത്താന്‍ താന്‍ തയാറായത്. ഡി.സി.സി പ്രസിഡന്റും എ.ഐ.സി.സി നിരീക്ഷകനും ഇതേ നിലപാടാണ് എടുത്തതെന്നും കുര്യന്‍ വിശദീകരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക