Image

വിമര്‍ശനം കനത്തു; കര്‍ക്കരെ കൊല്ലപ്പെട്ടത്‌ താന്‍ ശപിച്ചിട്ടാണെന്ന പരാമര്‍ശം പിന്‍വലിച്ച്‌ പ്രജ്ഞ സിങ്‌

Published on 19 April, 2019
വിമര്‍ശനം കനത്തു;  കര്‍ക്കരെ കൊല്ലപ്പെട്ടത്‌ താന്‍ ശപിച്ചിട്ടാണെന്ന പരാമര്‍ശം പിന്‍വലിച്ച്‌ പ്രജ്ഞ സിങ്‌


ഭോപ്പാല്‍ : മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ േഹമന്ദ്‌ കര്‍ക്കരെയ്‌ക്കെതിരെയുള്ള പ്രസ്‌താവന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ്‌ പിന്‍വലിച്ചു. കര്‍ക്കരെ കൊല്ലപ്പെട്ടത്‌ താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും പരാമര്‍ശം വലിയ വിവാദമാവുകയും ചെയ്‌തതോടെയാണ്‌ നിലപാട്‌ തിരുത്തി പ്രഗ്യ സിങ്‌ രംഗത്തെത്തിയത്‌. കര്‍ക്കരെയയ്‌ക്ക്‌ എതിരായ പരാമര്‍ശം പ്രജ്ഞയുടെ വ്യക്തപരമായ അഭിപ്രായം എന്ന്‌ പറഞ്ഞ്‌ ബിജെപിയും വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക