Image

'വിശ്വാസനിറവ് 2019' ന് ഉജ്വലസമാപനം

Published on 19 April, 2019
'വിശ്വാസനിറവ് 2019' ന് ഉജ്വലസമാപനം


മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ത്രിദിന ക്യാന്പ് 'വിശ്വാസനിറവ് 2019' ന് ഉജ്ജ്വല സമാപനം. ഏപ്രില്‍ 11, 12, 13 തീയതികളില്‍ സെന്റ് ആഗ്‌നസ് ചര്‍ച്ച് ഹൈയത്തില്‍ ആയിരുന്ന ക്യാന്പ്.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടര്‍ ഫാ. സോജിന്‍ സെബാസ്റ്റ്യന്‍ ആന്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 

ക്‌നാനായ മിഷന്റെ സണ്‍ഡേ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍സായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തില്‍, ഷിനു ജോണ്‍, സെക്രട്ടറി ഷിജു കുരുവിള, പാരിഷ് കൌണ്‍സില്‍ മെംബേര്‍സ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധകുര്‍ബാനയും ഏവര്‍ക്കും ആല്മീയ ഉണര്‍വു നല്‍കി. ഫാ. തോമസ് കുമ്പുക്കല്‍ പരിപാടികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

മാതാപിതാക്കള്‍ക്കുവേണ്ടി സോജിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പ്രത്യേക സെമിനാറും നടത്തപ്പെട്ടു. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെയും സോജിന്‍ സെബാസ്റ്റ്യന്റേയും ജന്മദിനാഘോഷവും പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക