Image

ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ജൂബിലിയുടെ നിറവില്‍

Published on 19 April, 2019
ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ജൂബിലിയുടെ നിറവില്‍

മാഞ്ചസ്റ്റര്‍: ഭാരത െ്രെകസ്തവ സമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്‌നാനായക്കാര്‍ ചരിത്രത്തിനു മുന്‍പേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ െ്രെകസ്തവ വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകല്‍പന ചെയ്യുന്നതിനും ക്‌നായി തൊമ്മനും അദ്ദേഹത്തിനെ അനുയായികളും നല്‍കിയ സംഭാവനകള്‍ക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്‌നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമായിരുന്നു. 

ക്‌നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവന്‍ വഴികാട്ടിയാവുകയും കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവന്‍ ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.

1969 ജൂണ്‍ 23ന്, മലയില്‍പുത്തന്‍പുരയില്‍ കുര്യന്‍, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചന്‍ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാന്‍, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ടു. വെളിയന്നൂര്‍ വന്ദേമാതരം ഹൈസ്‌കൂളില്‍ നിന്നും ടടഘഇ പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം ട.േ ടമേിശഹെമൗ െമൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ സെമിനാരി, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി.

1995 ഏപ്രില്‍ 19ന് മടമ്പം ഫൊറോനാ പള്ളിയില്‍ ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശേരി മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍ പ്രഥമദിവ്യബലി അര്‍പ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂര്‍, എന്നീ ഇടവകളില്‍ സേവനം ചെയ്തതിനു ശേഷം 2005 സെപ്റ്റംബറില്‍ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകള്‍ക്കായി നിയോഗിക്കപ്പെട്ടു. 

2006ലെ ദുക്‌റാന തിരുനാള്‍ ദിനത്തില്‍ ട.േ ഠവീാമ െഞഇ രലിേൃലന് തുടക്കം കുറിക്കുകയും, ട.േ ങമൃ്യ' െടൗിറമ്യ ടരവീീഹ സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008ല്‍ യുവജനങ്ങള്‍ക്കായി ടമിവേീാ ഥീൗവേ എന്ന യുവജനസംഘടന രൂപീകരിച്ചു. ട.േ ഠവീാമ െഞഇ രലിേൃലന്റെ കീഴില്‍ 7 മാസ്സ് സെന്ററുകള്‍ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുര്‍ബാനയും വേദപാഠക്ലാസുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോര്‍ത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു. 

യുകെയിലെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചസ്റ്റര്‍ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങള്‍ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുനാളുകള്‍ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയില്‍ െ്രെകസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടര്‍ന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകള്‍ സമുദായത്തിന്റോയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനില്‍ എക്കാലവും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. 2013ല്‍ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റര്‍ അഭിഷ്‌കാഗ്‌നി കണ്‍വന്‍ഷന്‍ അടക്കം സജിയച്ചന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങള്‍ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.

യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ ഡഗഗഇഅ യുടെ ടുശൃശൗേമഹ അറ്ശീെൃ ആയ സജിയച്ചന്‍ 2011ല്‍ ഡഗഗഇഥഘന് തുടക്കം കുറിച്ചു. ബ്രിട്ടനില്‍ സീറോമലബാര്‍ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുന്‍പുതന്നെ, 2014ല്‍ ബ്രിട്ടനിലെ കത്തോലിക്കാ സഭയില്‍ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴില്‍ ക്‌നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലന്‍സി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്‌നേഹത്തിന്റെയും ഫലമായിട്ടായിരുന്നു. ട.േ ങമൃ്യ' െഗിമിമ്യമ ഇവമുഹമിര്യ എന്ന യൂറോപ്പിലെ ഈ പ്രഥമ ക്‌നാനായ ചാപ്ലന്‍സിയെ നയിക്കാന്‍ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015ല്‍ ട േഖീവി ജമൗഹ കക ടൗിറമ്യ ടരവീീഹ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്‌നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളര്‍ച്ചക്ക് അടിസ്ഥാനമിട്ടു.

2016ല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ യുകെയിലെ ക്‌നാനായ സമുദായത്തിന്റെ മുഴുവന്‍ അധികച്ചുമതല നല്‍കിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്‌നാനായ മിഷനായ ട.േ ങമൃ്യ െഗിമിമ്യമ ങശശൈീി പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷന്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. 

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയില്‍ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളര്‍ച്ചക്ക് ശക്തമായ അടിത്തറ പാകുന്നതില്‍ സജിയച്ചന്‍ സുപ്രധാന പങ്കു വഹിച്ചു, പിന്നീട് ക്‌നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതല്‍ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളര്‍ച്ചയ്ക്കും, പിന്നീട് ക്‌നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകള്‍ക്കുള്ള അനുവാദം സഭയില്‍ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. 

വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പില്‍ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരില്‍ ഒരാളായ സജിയച്ചന്‍ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികള്‍ ക്രിസ്തുവില്‍ ആശ്രയിച്ചുകൊണ്ട്, പ്രാര്‍ത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികര്‍ക്ക് മാതൃകയാക്കാവുന്നതാണ്. 

യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തില്‍ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രില്‍ 22ന് മാഞ്ചസ്റ്ററില്‍ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയില്‍ യുകെയിലുള്ള മുഴുവന്‍ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്‌നാനായ സമൂഹത്തിന്റെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍. 

മാഞ്ചസ്റ്റര്‍ ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദസ് ദേവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകള്‍ ബോള്‍ട്ടിലെ 3ഉ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.


റിപ്പോര്‍ട്ട്:അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക