Image

സൂറിച്ചില്‍ നായ്ക്കാംപറമ്പില്‍ അച്ചന്റെ വചനപ്രഘോഷണം

Published on 19 April, 2019
സൂറിച്ചില്‍ നായ്ക്കാംപറമ്പില്‍ അച്ചന്റെ വചനപ്രഘോഷണം

സൂറിച്ച് : സ്വിറ്റ്‌സര്‍ലന്‍ഡിലെ മലങ്കര കാത്തലിക് കമ്യൂണിറ്റി സൂറിച്ചില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചു നായ്ക്കാംപറന്പില്‍ അച്ചന്റെ വചന പ്രഘോഷണം നടത്തുന്നു.

ഏപ്രില്‍ 19 ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ വചന പ്രഘോഷണം , പ്രാര്‍ത്ഥനാ ശുശ്രൂഷ, ദുഖവെള്ളിയുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ , നേര്‍ച്ചകഞ്ഞി വിതരണം എന്നിവ നടക്കും. 

ദുഃഖശനി 9 മുതല്‍ 2 വരെ ഡീല്‍സ്‌ഡോര്‍ഫ് സെന്റ് പൗലൂസ് ദേവാലയത്തിലാണ് ( ട.േജമൗഹൗ െഇമവേീഹശര രവൗൃരവ,ആൗരവലെൃേെൃമലൈ 12, 8157 ഉശലഹറെീൃള ദüൃശരവ) ശുശ്രൂഷകള്‍.പരേതര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന , വചനശുശ്രൂഷ, പുത്തന്‍ പാന എന്നിവ നടക്കും. 

21 ന് ഉയിര്‍പ്പുഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8.30 വരെ വചനപ്രഘോഷണവും ഉയിര്‍പ്പുഞായര്‍ പ്രാര്‍ഥനകളും, വിശുദ്ധ കുര്‍ബാനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

സൂറിച്ച് ബാസര്‍ഡോര്‍ഫിലെയും, ഡീല്‍സ്‌ഡോര്‍ഫിലെയും കത്തോലിക്കാ ദേവാലയത്തിലാണ് വിശുദ്ധ വാരം ആചരിക്കുന്നത്. 

നായ്ക്കംപറമ്പില്‍ അച്ചന്റെ വചനപ്രഘോഷണം ശ്രവിക്കുവാനും വിശുദ്ധ വാരാചരണത്തില്‍ പങ്കാളികള്‍ ആകുവാനും മലങ്കര കത്തോലിക്കാ കമ്മ്യുണിറ്റി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ .ബിജു തോമസ് 078 749യ8194 , ജോസ് കണ്ണാമണ്ണില്‍ 0764158559, ഷാജി ചങ്ങേത്ത് 078 8484128, ജിസു പരുവക്കാട്ട് 078 9072371 എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്:ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക