Image

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിനു പുതിയ സാരഥികള്‍

ജോയി തുമ്പമണ്‍ Published on 20 April, 2019
ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിനു പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 16 സഭകളുടെ ഐക്യകൂട്ടാഴ്മയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫെലൊഷിപ്പിന്റെ പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു.
പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ സൈമണ്‍ കെ.ജോണ്‍ കാല്‍വറി ഫെലൊഷിപ്പിന്റെ സീനിയര്‍ ശ്ുശ്രൂഷകനാണ്. ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി, മണക്കാലയുടെ രജിസ്ട്രറും ദൈവശാസ്ത്ര അദ്ധ്യാപകനും ആയിരുന്ന പാസ്റ്റര്‍ സൈമണ്‍.
വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ജോണ്‍ സൈമണ്‍ ഇന്ത്യയില്‍ വിവിധ സഭകളില്‍ ശുശ്രൂഷകനായിരുന്നു.

സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോയി തുമ്പമണ്‍ വിവിധ പെന്തെക്കോസ്തു കോണ്‍ഫറന്‍സുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറാര്‍ ജോബിന്‍ ജോണ്‍സന്‍ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണ്. മീഡിയ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോണ്‍ ഐസക്കും, സോംഗ് കോര്‍ഡിനേറ്ററായി സിജില്‍ ബെന്നിയും, ചാരിറ്റി ആന്റ് മിഷന്‍ കോര്‍ഡിനേറ്ററായി തോമസ് വറുഗീസും പ്രവര്‍ത്തിക്കുന്നു.
ഏകദിന സമ്മേളനങ്ങള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ കണ്‍വന്‍ഷനുകള്‍ സംയുക്ത ആരാധന; പ്രേഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലൊഷിന്റെ കര്‍മ്മപരിപാടികള്‍.


ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിനു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക