Image

ഇടത്‌ മുന്നണിക്ക്‌ വയനാട്‌ ബാലികേറാമല അല്ലെന്ന്‌ കോടിയേരി

Published on 20 April, 2019
ഇടത്‌ മുന്നണിക്ക്‌ വയനാട്‌ ബാലികേറാമല അല്ലെന്ന്‌ കോടിയേരി


മലപ്പുറം: ഇടത്‌ മുന്നണിക്ക്‌ വയനാട്‌ മണ്ഡലം ബാലികേറാമല അല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലം വരുമ്‌ബോള്‍ ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാറിന്‌ വലിയ സ്വാധീനം വയനാട്ടിലുണ്ട്‌. വീരേന്ദ്രകുമാര്‍ പോയതോടെ വയനാട്ടില്‍ യുഡിഎഫിന്‍റെ അടിത്തറ ദുര്‍ബലമായെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലേക്ക്‌ എത്തിയ മണ്ഡലത്തില്‍ വന്‍ പ്രാചാരണമാണ്‌ ഇടത്‌ മുന്നണി നടത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക