Image

രോഹിത്‌ തിവാരിയുടെ കൊലപാതകം ; ഭാര്യ അപൂര്‍വയെ പോലീസ്‌ ചോദ്യം ചെയ്‌തു

Published on 20 April, 2019
രോഹിത്‌ തിവാരിയുടെ കൊലപാതകം ; ഭാര്യ അപൂര്‍വയെ പോലീസ്‌ ചോദ്യം ചെയ്‌തു

ഉത്തരാഖണ്ഡ്‌ : ഉ?ത്തരാഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ രോഹിത്‌ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വയെ പോലീസ്‌ ചോദ്യം ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ രോഹിതിന്റെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ശരീരത്ത്‌ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഹൃദയാഘാ?തമാണെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ കൊലപാതകമാണെന്ന്‌ തെളിഞ്ഞു.

ശ്വാസം മുട്ടിയാണ്‌ രോഹത്‌ മരിച്ചതെന്ന്‌ പോലീസ്‌ വ്യക്തമാക്കി.ഡല്‍ഹി പോലീസിന്‍റെ ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

ആറുവര്‍ഷമായി നിയമപോരാട്ടം നടത്തിയാണ്‌  ഡിഎന്‍എ പരിശോധനയിലൂടെതിവാരിയുടെ മകനാണെന്ന്‌ രോഹിത്‌ തെളിയിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക