തൃശ്ശൂര്‍: സ്വന്തം പ്രവര്‍ത്തനം കൊണ്ട് എല്ലായിടുത്തം കയ്യടി വാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥയാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്ബോള്‍ അവിടേയും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് അനുപമ ഐഎഎസ്. തന്റെ സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടിംഗ് സാമിഗ്രികളുടെ ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് കലക്ടറുടെ പ്രവൃത്തി കണ്ട് അഭിനന്ദനം അറിയിക്കുന്നത്.
പ്രളയകാലത്തും ജനസേവനം കൊണ്ട് അനുപമ എല്ലാവരുടേയും പ്രിയങ്കരിയായി മാറിയിരുന്നു.