Image

അഭിനന്ദന്‍ വീണ്ടും യുദ്ധ വിമാനം പറത്തും; എല്ലാ പരിശോധനകളിലും വിങ് കമാന്റര്‍ 'ഫിറ്റ്'

Published on 20 April, 2019
അഭിനന്ദന്‍ വീണ്ടും യുദ്ധ വിമാനം പറത്തും; എല്ലാ പരിശോധനകളിലും വിങ് കമാന്റര്‍ 'ഫിറ്റ്'

ബംഗളൂരു: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഉടന്‍ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ അഭിനന്ദന്‍ അത്യാധുനിക പരിശോധനകള്‍ക്ക് വിധേയനായിരുന്നു. പരിശോധനയില്‍ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്‌പേസ് അഭിനന്ദന്റെ പൂര്‍ണ (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്. വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണ്ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്.ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്‌ധോപദേശം തേടുമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് (എയര്‍) പറഞ്ഞു.

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച്‌ അഭിനന്ദന്‍ തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക