Image

ക്രിസ്തുവിന്റെ ഉത്ഥാനം നല്‍കുന്ന പ്രത്യാശ (മോന്‍സി കൊടുമണ്‍ )

Published on 20 April, 2019
ക്രിസ്തുവിന്റെ ഉത്ഥാനം നല്‍കുന്ന പ്രത്യാശ (മോന്‍സി കൊടുമണ്‍ )
,, നിത്യ മാം പ്രകാശമെ എന്നെ നയിക്ക നീ
ചുറ്റിലും ഇരുള്‍ പരന്നിടുന്ന കൂരിരുള്‍,,

അവന്‍ അവിടെയില്ല നിങ്ങള്‍ അവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്ന തെന്തിന് ഒരു തു വെള്ള വസ്ത്ര ധാരി അവരോടു ചൊല്ലി. അവര്‍ അത്യന്തം ഭയപ്പെട്ടു നേരം പുലര്‍ന്നു വരുന്നതേയുള്ളു മൂടല്‍മഞ്ഞിനാല്‍ ഒന്നും വ്യക്തമാകുന്നില്ലെങ്കില്‍ കൂടി കല്ലറ യുടെ മൂടി ആരോ മാറ്റിയിരിക്കുന്നതായി കണ്ടു ദിവ്യ ശരീരം അവിടെയില്ല അവന്‍ ഉയിര്‍ത്തെഴുനേറ്റിരിക്കുന്നു 

മരണത്തോടു കൂടി എല്ലാം അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പ് . പക്ഷെ ക്രിസ്തുവിന്റെ ശിഷ്യന്‍മാര്‍ പോലും ഇതു വിശ്വസിച്ചിരുന്നില്ല . ക്രിസ്തുവിന്റെ മരണ ശേഷം അവര്‍ വീണ്ടും വള്ളവും വലയുമായി കടലിലേക്കു പോയി ഒരു മത്സ്യവും കിട്ടാതെ നിരാശയുടെ പടു കുഴിയിലേക്കു പോയ അവരെ ഒരു അജ്ഞാതന്‍ വഴി കാട്ടികൊടുത്തു നിങ്ങള്‍ ആ ഭാഗത്തേക്ക് വല വീ ശു വിന്‍ അവന്‍ പറഞ്ഞതു പോലെ അവര്‍ വല വീശി വലനിറയെ മത്സ്യം കിട്ടി അത്യന്തം സന്തോ ഷി ക്കയും ..ചെയ്തപ്പോഴാണ് മനസ്സിലാക്കുന്നത് ഉത്ഥിതനായ കിസ് തു വിന്‍ രൂപം. നിരാശ യുടെ പടു കുഴിയില്‍ വീ ണവര്‍ക്ക് ഉത്ഥിതനായ ക്രിസ്തു വഴി കാട്ടിയായി ഇന്നും നമ്മുടെ മുന്‍പിലുണ്ട് .

സ്‌നേഹമുള്ള വരെ മരണത്തെ തോല്‍ പിച്ച് ഉയിര്‍ത്തെഴുനേറ്റ വന് ഒരിക്കലും മരണമില്ല. അവന്‍ എന്നും നമ്മുടെ ഇടയില്‍ നിത്യ സ്‌നേഹമായി കാണപ്പെടുന്നു.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയത് ദു:ഖ വെള്ളിയല്ല മറിച്ച് ഉത്ഥാന തിരുനാള്‍ ആണല്ലോ . ക്രിസ്തു മരിച്ചതിനു ശേഷം ഉയിര്‍ത്തെഴുനേറ്റില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമായിപ്പോകുമായിരുന്നു എന്നു മാത്രമല്ല ക്രിസ്തു എന്ന ആദൈവ പുത്രന്റെ അവതാരം അവിടെ എന്നന്നേക്കുമായി അവ സാനി ക്കുമായിരുന്നു. ഒരു കിസ്ത്യാനിയെസംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം മരിച്ച കര്‍ത്താ വി ലല്ലപിന്നെയോ മരണത്തെ തോല്‍ പിച്ച് ഉയിര്‍ത്തെഴുനേറ്റ കര്‍ത്താവിലാണ് .

പ്രിയമുള്ളവരേ മരണം ഒന്നിന്റെയും അവസാനമല്ല . നാളു ക ള്‍ കൊണ്ട് കൈകാലുകള്‍ ബന്ധിച്ചും കല്ലറക്കു വെളിയില്‍ വലിയ കല്ലു രുട്ടി വെച്ചും കല്ലറ ക്ക് കരുത്തുറ്റ പടയാളികളെ കാവല്‍ വെച്ചും യേശുവിന്റെ മരണം ഉറപ്പാക്കിയ പീ ലാത്തോസിനെ അല്‍ ഭുതപ്പെടുത്തിയതാണ് യേശുവിന്റെ ഉത്ഥാനം . എല്ലാ മൂടി വെച്ച അ ത്യങ്ങളും എത്ര നാളായാലും പുറത്തു വരും ഇതാണ് ഈസ്റ്റര്‍ നല്‍കുന്ന ഒരു സന്ദേശം . ഈ അവസരത്തില്‍ അന്ധകാരം മാറ്റി പ്രത്യാശയുടെ പൊന്‍ കിരണം വീശി നമുക്ക് സമാധാനം നല്‍കുന്നതാണ് ഈസ്റ്റര്‍ . ഞാന്‍ തരുന്ന സമാധാനം ലോകം തരുന്ന തുപോലെയല്ല നിത്യ സമാധാനമാണ് എന്ന് പറയുന്ന ഉത്ഥിതനായ ക്രിസ്തു വില്‍ വിശ്വ സി ച്ചു കൊണ്ട് സന്തോഷ മായ ജീവിതം നയിക്കാം . എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

മോന്‍ സി കൊടു മണ്‍
Join WhatsApp News
കാലൻ 2019-04-20 20:55:22
ഉയർത്തെഴുന്നേൽക്കും എന്ന് വിചാരിച്ചാരും ജീവിക്കണ്ടേ . അടുത്ത നിമിഷം അന്ത്യ നിമിഷം എന്ന് വിചാരിച്ചു ജീവിച്ചോളു. വേണെങ്കിൽ അല്പം കാനാവിലെ ഡിസ്റ്റില്ലറിയിൽ ഉണ്ടാക്കിയ മദ്യവും കഴിച്ചോളു. ഒരുപക്ഷെ ഇതൊടുക്കത്തെ കൂടിയായിരിക്കും
Jack Daniel 2019-04-21 08:55:53
എന്തിനാടാ കാലാ ഇങ്ങനെ ഭയപ്പെടുത്തുന്നത് ?
josecheripuram 2019-04-21 18:07:25
The most depressing time of the year is the holy week for me,At home my wife play "KURISINTE VAZHI/Passion of Christ/Shalom/Marian T.V.If you go to church the same thing again I have been hearing this since I was born.Why don't we focus on the bright side of the Passion of Christ,the resurrection of Christ.After Easter we forget about Resurrection till next Easter.  
josecheripuram 2019-04-21 20:21:04
If you have Faith.you have endless hope,if you have no faith you have hopeless end.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക