Image

പത്തനംതിട്ടയില്‍ ആര് ജയിക്കും-രഞ്ജിത്ത് നായര്‍

Published on 20 April, 2019
പത്തനംതിട്ടയില്‍ ആര് ജയിക്കും-രഞ്ജിത്ത് നായര്‍

ഏതു തിരഞ്ഞെടുപ്പ് വിദഗ്ധനും വിയര്‍ത്തു പോകുന്ന തിരഞ്ഞെടുപ്പ് വിശകലനം ഒന്നിലധികം മണ്ഡലങ്ങളില്‍ അവശേഷിപ്പിച്ചു കേരളം പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ശബരിമല വിഷയം വികാരമായി മാറിയ പത്തനം തിട്ടയില്‍ ആര് ജയിക്കും .

പ്രത്യക്ഷ ബോധം അഥവാ പെര്‍സെപ്ഷന്‍ അല്ലെങ്കില്‍ പൊതു ബോധം പറയുന്നത് കെ സുരേന്ദ്രന്‍ ജയിക്കും എന്നാണ് .പക്ഷേ സുരേന്ദ്രന്‍ ജയിക്കണമെങ്കില്‍ എന്ത് സംഭവിക്കണം എന്ന് നോക്കാം ...2009 ല്‍ 56000 വോട്ടു രാധാകൃഷ്ണ മേനോനും 2014 ല്‍ 1,38000 വോട്ടു എം ടി രമേശും 2016 ല്‍ 1,90000 വോട്ടു നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നേടിയത് ചരിത്രം .

ഇനി ജയിക്കാന്‍ വേണ്ട മൂന്നര ലക്ഷത്തോളം വോട്ടുകള്‍ കിട്ടണമെങ്കില്‍ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ സുരേന്ദ്രന്‍ കണ്ടെത്തണം എന്ന് സാരം.ആന്റോ ആന്റണി 3,58000 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫിലിപ്പോസ് തോമസ് മൂന്നുലക്ഷത്തിലധികം വോട്ടും കഴിഞ്ഞ തവണ പിടിച്ചിരുന്നു .അതില്‍ എത്ര വോട്ടു സുരേന്ദ്രന് കരസ്ഥമാക്കാനാവും .

13 ലക്ഷം വോട്ടര്‍മാരുള്ള പത്തനം തിട്ടയില്‍ ആറര ലക്ഷത്തോളം ഹിന്ദുക്കള്‍ ..അതില്‍ മൂന്നര ലക്ഷത്തോളം നായര്‍ സമുദായ അംഗങ്ങളും ഒന്നര ലക്ഷം ഈഴവരും ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു . ഹിന്ദു വോട്ടുകളില്‍ കോണ്‍ഗ്രസ് ഇടതുപക്ഷ രാഷ്ട്രീയ വോട്ടുകളില്‍ വിള്ളല്‍ വീണാല്‍ മാത്രമേ സുരേന്ദ്രനു വിജയിക്കാനാവുകയുള്ളു .രാഹുല്‍ ഗാന്ധിയുടെ കേരള സാന്നിധ്യം ആന്റോ ആന്റണിക്ക് ന്യുനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ വോട്ടു നേടി കൊടുത്തേക്കാം .പക്ഷേ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും നിലവിലെ എംപി യോടുള്ള അമര്‍ഷവും കുറെ വോട്ടുകള്‍ വീണാ ജോര്‍ജിലേക്കെത്തിക്കും.

മണ്ഡലത്തിലെ പ്രമുഖ സാന്നിധ്യമായ ഓര്‍ത്തഡോക്ള്‍സ് മാര്‍ത്തോമാ വോട്ടുകള്‍ എങ്ങനെ കേന്ദ്രീകരിക്കപ്പെടും എന്നുള്ളതു പ്രധാനമാണ് .ന്യുന പക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ വീണാ ജോര്‍ജിന്റെ സാധ്യതകള്‍ നില നില്‍ക്കുന്നു .പക്ഷേ രാഹുല്‍ ഗാന്ധിയുടെ വരവ് അത്തരം പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു .

ചുരുക്കി പറഞ്ഞാല്‍ ചരിത്രപരമായി രാഷ്ട്രീയ വോട്ടുകളുടെ മേല്‍ക്കോയ്മ യുഡി എഫിനുള്ള മണ്ഡലത്തില്‍ സമാനതകളില്ലാത്ത വെല്ലുവിളി ഇത്തവണ അവര്‍ നേരിടുന്നു ..കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഉള്ള വിജയമോ പരാജയമോ അവരെ കാത്തിരിക്കുന്നു .ഒരു പക്ഷേ പ്രചാരണത്തില്‍ ദൃശ്യമായ ശബരിമല വികാരം അതേ പടി വോട്ടായി മാറിയാല്‍ കെ സുരേന്ദ്രന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചാല്‍ അത്ഭുതപെടാനില്ല.
Join WhatsApp News
Vayanakkaran 2019-04-20 17:34:18
പത്തനംതിട്ടയിലെ ജനങ്ങൾക്ക് ഇത്രയ്ക്കു വിവരമില്ല? ശബരിമലയിൽ കാട്ടിക്കൂട്ടിയ നാടകമാണോ നാടിൻറെ ഏറ്റവും വലിയ പ്രശ്നം? ജാതി വിഭാഗീയത മാത്രമാണോ വോട്ടു രേഖപ്പെടുത്തുന്നതിന് മാനദണ്ഡം? മൂന്നര ലക്ഷം ഹിന്ദുക്കളും ഒന്നര ലക്ഷം ഈഴവരും ഉള്ള മണ്ഡലത്തിൽ അവരുടെ വോട്ടുകൾ മുഴുവൻ സുരേന്ദ്രന് കിട്ടുമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! നോട്ടു നിരോധിച്ചപ്പോൾ പൊരിവെയിലത്തു നിന്ന് കഷ്ടപ്പെട്ട ജനം അതെല്ലാം സുരേന്ദ്രൻ ഹിന്ദു ആയതുകൊണ്ട് മറക്കുമോ? സുരേന്ദ്രൻ യഥാർത്ഥത്തിൽ ഈഴവനാണെന്നു അറിയാവുന്ന ആഢ്യത്തമുള്ള എത്ര ഹിന്ദുക്കൾ സുരേന്ദ്രനു കുത്തും? കണക്കുകൾ എങ്ങനെയും കൂട്ടിക്കോ. വോട്ടെണ്ണുമ്പോൾ ഫലം അറിയുമല്ലോ. നിരാശപ്പെട്ടാൽ ആരും തൂങ്ങി ചാകരുതേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക