Image

കാട്ടക്കടയിലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് മൈക്ക് അനുമതി ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ വാസുകി

Published on 20 April, 2019
കാട്ടക്കടയിലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് മൈക്ക് അനുമതി ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ വാസുകി

കാട്ടക്കടയിലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് മൈക്ക് അനുമതി ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ വാസുകി. നേമത്തെ വോട്ടര്‍ പട്ടികയില്‍ വന്നത് സാങ്കേതിക പി‍ഴവ് ആയിരുന്നെന്നും അവര്‍ വീശദീകിച്ചു. തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

തിരുവനന്തപുരത്തെ ഇലക്ഷന്‍ ഒരുക്കങ്ങള്‍ വിശദീകരിക്കാനായി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സമീപകാല വിവാദങ്ങള്‍ക്ക് തിരുവനന്തപുരത്തേയും ,ആറ്റിങ്ങലിലേയും മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ വാസുകി മറുപടി നല്‍കിയത്.

മുഖ്യമന്ത്രി പങ്കെടുത്ത കാട്ടക്കടയിലെ യോഗത്തിന് ആണ് മൈക്ക് അനുമതി നല്‍കിയിരുന്നത്. മൈക്ക് അനുമതി ഇല്ലാത്ത യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചുവെന്ന് ആയിരുന്നു ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി സംസാരിച്ച്‌ കൊണ്ടിരിക്കെ അടുത്തുളള ദേവീ ക്ഷേത്രത്തില്‍ നിന്ന് ബോധപൂര്‍വ്വം ശരണം വിളിച്ച്‌ പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു

നേമത്തെ ഒരു ബൂത്തില്‍ 15 വോട്ടറന്‍മാര്‍ക്ക് ഒരേ രക്ഷിതാവ് വന്ന സംഭവം സങ്കേതിക പി‍ഴവ് ആണെന്നും, അവര്‍ അതേ മണ്ഡലത്തിലെ വോട്ടറന്‍മാര്‍ തന്നെയാണെന്നും വാസുകി വിശദീകരിച്ചു.ബി.എല്‍.ഒ മാരുടെ സ്ലിപ് വിതരണം 80 % പൂര്‍ത്തിയായി. ഇലക്ഷന്‍ സാമഗ്രികള്‍ 22 ന് വിതരണം നല്‍കും.

ജില്ലയില്‍ 238 സെന്‍സിറ്റീവ് ബൂത്തുകളും അതീവ പ്രശ്നസാധ്യതയുളള 97 ബൂത്തുകള്‍.ഇവിടേക്ക് കേന്ദ്ര സേന കൂടാതെ മൈക്രോ ഒബ്സര്‍മേഴ്സ് ,വെബ് കാസ്റ്റിങ് എന്നിവ ഉണ്ടാകും.130000 ഭിന്നശേഷി ക്കാരെ കണ്ടെത്തി.അവര്‍ക്ക് വാഹനങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും വാസുകി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക