Image

45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന്‌ ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്‌തു

Published on 20 April, 2019
45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന്‌ ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്‌തു


കോഴിക്കോട്‌: ഏപ്രില്‍ 17 ബുധനാഴ്‌ച കോഴിക്കോട്‌ ഗവര്‍മെന്റ്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷകേന്ദ്രത്തിലെ ശിശുരോഗ ശസ്‌ത്രക്രിയാ വിഭാഗത്തില്‍ ഒരു അപൂര്‍വ ശസ്‌ത്രക്രിയ നടന്നു. 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന്‌ ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയയായിരുന്നു അത്‌.

മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ്‌ ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുത്തത്‌.

ഏതാണ്ട്‌ 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അപൂര്‍മായ ഈ സംഭവമെന്നും അഞ്ച്‌ ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌ ഇത്‌ കണ്ടുവരുന്നതെന്നുമാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്‌.

ഫീറ്റസ്‌ ഇന്‍ ഫീറ്റു എന്നാണ്‌ ഈ അപൂര്‍വ രോഗാവസ്ഥയുടെ പേര്‌. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച്‌ ഒരു ഇരട്ട മറ്റേ ഭ്രൂണത്തിന്റെ വയറില്‍ അകപ്പെടുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. 1808 ല്‍ ജോര്‍ജ്‌ വില്യം യംഗാണ്‌ ഇത്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

അത്യപൂര്‍വമായ ഈ രോഗനിര്‍ണയം നടത്തിയത്‌ കോട്ടയ്‌ക്കല്‍ ആസ്റ്റര്‍ മിംസ്‌ ഹോസ്‌പിറ്റലിലെ ഡോ. ഹരി പി.എസ്‌ ആണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക