Image

മുള്ളര്‍ റിപ്പോര്‍ട്ട് കടുത്ത നിരാശ? (ബി ജോണ്‍ കുന്തറ)

Published on 20 April, 2019
മുള്ളര്‍ റിപ്പോര്‍ട്ട് കടുത്ത നിരാശ? (ബി ജോണ്‍ കുന്തറ)
ഇതിനോടകം എല്ലാവരും മുള്ളര്‍ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു പഠിച്ചു എന്ന് കരുതുന്നു. ഇനിയും, ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായി രഹസ്യ കൂട്ടുകെട്ടുകള്‍ നടത്തി അവരുടെ സഹായത്തോടെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നു വിശ്വസിക്കുന്ന നിരവധി മാധ്യമങ്ങളും വേദികളില്‍ കയറിവരുന്ന ചിലക്കുന്ന നാവുകളും ഉണ്ടെന്നതാണ് സത്യം.

സി എന്‍ എന്‍ , എം എസ് എന്‍ ബി സി തുടങ്ങിയ മാധ്യമങ്ങള്‍, കഴിഞ്ഞ രണ്ടു ദിനങ്ങളില്‍  അവരുടെ പ്രക്ഷേപണ സമയത്തിന്‍റ്റെ 60 % സമയവും ഈ സാഹചര്യത്തില്‍ എങ്ങിനെ ട്രംപ് ഇഎംപീച്ച്‌മെന്‍റ്റ് നാടകം മുന്നോട്ടു കൊണ്ടുപോകാം എന്നതായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയം.
ഏതാനും ഡെമോക്രാറ്റ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഒഴിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ട്രംപിനെ ഏതുവിധേയതും പുറത്താക്കണമെന്ന വാശി.വുള്‍ഫ് ബ്ലിറ്റ്‌സര്‍, ലോറെന്‍സ് ഓ ഡാനല്‍ ഇവരുടെ നിരാശ നിറഞ്ഞ മുഗം ശ്രദ്ധേയമാണ്.

രണ്ടു വര്‍ഷത്തോളം ഈ മാധ്യമങ്ങള്‍ക്കുള്ള ഭൂരിഭാഗം പ്രേക്ഷകരും ഡെമോക്രാറ്റ്‌സും ട്രംപ് വിരോധികളുമാണ് ഇവരെ ടി വി യുടെ മുന്നില്‍ പിടിച്ചിരുത്തണമെങ്കില്‍ ട്രംപിനെതിരായുള്ള വാര്‍ത്തകള്‍ സ്ഥിരം നല്‍കി തൃപ്തിപ്പെടുത്തണം .ഈ ശ്രമത്തിലാണ് ഈ മാധ്യമങ്ങള്‍.
രാഷ്ട്രീയ നേതാക്കളുടെ നിരാശ മനസിലാക്കാവുന്നതാണ് എന്നാല്‍   നിഷ്പക്ഷത പരിപാലിക്കേണ്ട മാധ്യമങ്ങള്‍ ഇതുപോലുള്ള ചേരിതിരുവുീ ഒരുപക്ഷത്തോടുള്ള കൂറും കാണുമ്പോള്‍, പത്ര പ്രവര്‍ത്തനം എത്രമാത്രം തരം താണിനിരിക്കുന്നു എന്നു ഭയപ്പെടുന്നു.

റഷ്യ ഗൂഡാലോചന എന്നഅമിട്ട് ചീറ്റിപ്പോയി എന്നാല്‍പ്പിന്നെ ട്രംപ് നിയമം ദുരുപയോഗപ്പെടുത്തിയോ ഇതില്‍ മുള്ളര്‍ തീര്‍ത്തുള്ള അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല അതിനര്‍ത്ഥം ട്രംപ് തെറ്റുചയ്തു അഥവാ കുറ്റം നടത്തണം എന്ന് ചിന്തിച്ചു ഇതും ഇവരുടെ മുന്നില്‍ ശിഷാര്‍ഹമായ തെറ്റ്.
ഇതുപോലുള്ള പൊട്ടത്തരങ്ങളാണ് നിരവധി മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതതയുടെ അണ്ണാക്കിലേയ്ക്ക് തള്ളിക്കയറ്റുന്നതിനു ശ്രമിക്കുന്നത്. ഈനാടകങ്ങളില്‍ കൂട്ടുനില്‍ക്കുന്ന ഡെമോക്രാറ്റ് നേതാക്കള്‍ക്കു പേടിക്കുവാനൊന്നുമില്ല കാരണം അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഡെമോക്രാറ്റ് എന്നപേരില്‍ ഒരു ഇറച്ചിക്കഷണം കൊണ്ടുപോയി വയ്ച്ചാലും വിജയിക്കും.

2020 തിരഞ്ഞെടുപ്പു നടക്കുംവരയും ഡെമോക്രാറ്റ്‌സും ഒട്ടനവധി മാധ്യമങ്ങളും വെറുതെ ഇരിക്കില്ല. കോണ്‍ഗ്രസ് മറ്റു നിരവധി ട്രംപ് അന്വേഷണങ്ങളുമായി നമ്മുടെ മുന്നിലെത്തും.ആദായ നികുതി, ബാങ്ക് രേഖകള്‍, മറ്റു   പൂര്വ്വലവപണമിടപാടുകള്‍ അങ്ങനെ കല്ലുകളെല്ലാം പൊക്കി നോക്കുന്ന ശ്രമത്തിലാണ് എവിടെ എങ്കിലും എന്തെങ്കിലും അഴുക്കു കാണും എന്ന വിശ്വാസത്തില്‍.

ഒട്ടനവധിജനത ഈ കോമാളിവേഷങ്ങള്‍ കണ്ട് മടുത്തിരിക്കുന്നു എന്ന് ഇവരാരും ചിന്തിക്കുന്നില്ല. ഈ പ്രകടനങ്ങള്‍ ട്രംപ് വൈറ്റ് ഹൗസില്‍ ഉള്ളിടത്തോളം കാലം തുടരും എന്നത് എല്ലാവര്‍ക്കും പ്രതീക്ഷിക്കാം.

Join WhatsApp News
Boby Varghese 2019-04-20 15:50:21
In any civilized society, it is not the responsibility of the accused to prove that he is innocent. It is the responsibility of the prosecution to prove that the accused is guilty. Mueller is the prosecutor with the task of proving Trump is guilty. Mueller took 6 attorneys from Clinton foundation in his staff. The entire allegation was based on report paid for by the Clintons. After two and a half years, Mueller was totally incapable to indict one American who colluded with Russia. Stupid Mueller indicted 26 Russians. One of the indicted Russian was the chef of Putin. He was charged with making healthy food for Putin.

On the subject of obstruction of justice, Mueller is saying that Trump may be guilty, but no evidence. Give us a break, Mueller. The underlying crime is Russia collusion. When collusion does not exist, how can Trump obstruct it ?
സത്യാന്വേഷി 2019-04-23 08:35:58
എത്ര കുരച്ചാലും സത്ത്യങ്ങൾ അസത്യമാവില്ല!!!
America is the refuge and salvation of many 2019-04-25 00:14:06
Stephen Miller's uncle: Family were refugees- Trumps adviser on Immigration's parents were refugees as per his uncle. . If they were denied refuge in American, we wouldn't have heard about this sick person. The author of this article and his duplicate Bobby probably may be American Indians
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക