Image

ജലന്ധര്‍ റെയ്ഡ്: പണം കാണാതായ കേസില്‍ ഒരാള്‍ അറസ്റ്റില്‍; രണ്ട് എ.എസ്.ഐമാര്‍ ഒളിവില്‍

Published on 20 April, 2019
ജലന്ധര്‍ റെയ്ഡ്: പണം കാണാതായ കേസില്‍ ഒരാള്‍ അറസ്റ്റില്‍; രണ്ട് എ.എസ്.ഐമാര്‍ ഒളിവില്‍


ഖന്ന: ജഡലന്ധര്‍ രൂപതാ വൈദികനും എഫ്.എം.ജെ വൈദിക സഭയുടെ ജനറാളുമായ ഫാ.ആന്റണി മാടശേരിയുടെ വസതിയില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത പണത്തില്‍ 6.65 കോടി രൂപ കാണാതായെന്ന ആരോപണത്തില്‍ ഒരാള്‍ പിടിയില്‍. പണത്തെ കുറിച്ച് പോലീസിന് വിവരം ചോര്‍ത്തി നല്‍കിയ പത്താന്‍കോട്ട് നൗഷെറ ഖുറാദ് സ്വദേശി സുരീന്ദര്‍ ആണ് പിടിയിലായത്. ചൊവ്വാഴ്ച ഖന്നയിലെ സമ്രാലയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഈ മാസം 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പ്രതികളായ എ.എസ്.ഐമാരായ ജോഗിന്ദര്‍ സിംഗ്, രജ്പ്രീത് സിംഗ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 406 (വിശ്വാസ വഞ്ചന), സെക്ഷന്‍34 , അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ മൊഹാലി െ്രെകംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.

മാര്‍ച്ച് 29ന് ദോറഹ, ലുധിയാന ചെക്ക്‌പോസ്റ്റിലെ പരിശോധനയില്‍ ഫാ.ആന്റണി മാടശേരിയുടെ വാഹനങ്ങളില്‍ നിന്ന് 9.66 കോടി ഹവാല പണം പിടിച്ചെടുത്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പര്‍താപുരയിലെ വൈദികന്റ് വസതിയില്‍ നിന്നും 16.65 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് മാര്‍ച്ച് 31ന് അദ്ദേഹം വ്യക്തമാക്കിയത്. 6.65 കോടി രൂപ പോലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നവര്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. വൈദികന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക