Image

സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; അമൃത്സറില്‍ മത്സരിച്ചേക്കും?

Published on 20 April, 2019
സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; അമൃത്സറില്‍ മത്സരിച്ചേക്കും?


മുംബൈ: ബോളിവുഡ് നടന്‍ സണ്ണി ഡിയോളും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പൂണെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ബി.ജെ.പി. നേതാവ് യോഗേഷ് ഗോഖെവാലെ സ്ഥിരീകരിച്ചു.

അതേസമയം, അമിത് ഷായും സണ്ണി ഡിയോളും എന്തുവിഷയമാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാന്‍ യോഗേഷ് ഗോഖെവാലെ വിസമ്മതിച്ചു. കൂടിക്കാഴ്ച മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും അവര്‍ സംസാരിച്ച വിഷയം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഞ്ചാബിലെ അമൃത്സര്‍ ലോക്‌സഭ മണ്ഡലത്തില്‍ സണ്ണി ഡിയോള്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷായും ബോളിവുഡ് താരവും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞതവണ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു അമൃത്സറില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക