Image

അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ്‌ തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി

Published on 21 April, 2019
അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ്‌ തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി


തിരുവനന്തപുരം: വോട്ടെടുപ്പിന്‌ മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ നടന്ന ട്വന്റിഫോര്‍ അഭിപ്രായ സര്‍വേയിലും കേരളത്തില്‍ ആധിപത്യം യുഡിഎഫിന്‌ തന്നെയെന്ന്‌ പ്രവചനം. യുഡിഎഫിന്‌ കുറഞ്ഞത്‌ പത്ത്‌ സീറ്റും പരമാവധി 12 സീറ്റും നേടുമെന്നാണ്‌ ലീഡ്‌ കോളേജുമായി ചേര്‍ന്ന്‌ നടത്തിയ സര്‍വ്വേയില്‍ 24 ന്യൂസ്‌ അഭിപ്രായപ്പെടുന്നത്‌.

എല്‍ഡിഎഫിന്‌ കുറഞ്ഞത്‌ എട്ട്‌ സീറ്റും പരമാവധി പത്ത്‌ സീറ്റും എന്‍ഡിഎയ്‌ക്ക്‌ പരമാവധി രണ്ട്‌ സീറ്റുമാണ്‌ ലഭിക്കാന്‍ സാധ്യതയെന്നും സര്‍വ്വെ പ്രവചിക്കുന്നു. ഇടുക്കി ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇത്തവണ വലിയ അട്ടിമറിയുണ്ടാകുമെന്നും സര്‍വ്വെ വിലയിരുത്തുന്നു. ഒരോ മണ്ഡലാടിസ്ഥാനത്തിലുമുള്ള സര്‍വ്വെ ഫലം ഇങ്ങനെ

കാസര്‍കോഡ്‌ യുഡിഎഫിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടുമെന്നാണ്‌ സര്‍വ്വെ പ്രവചിക്കുന്നത്‌. ഉണ്ണിത്താന്‌ 43 ശതമാനത്തിന്‍റെയും ഇടത്‌ സ്ഥാനാര്‍ത്ഥി കെപി സതീഷ്‌ ചന്ദ്രന്‌ 41 ശതമാനത്തിന്‍റെയും പിന്തുണയാണ്‌ സര്‍വ്വെ പ്രവചിക്കുന്നത്‌. എന്‍ഡിഎയുടെ രവീശ തന്ത്രിക്ക്‌ 14 ശതമാനത്തിന്‍റെ പിന്തുണയാണ്‌ ഉള്ളത്‌

ശക്തമായ മത്സരമാണ്‌ കണ്ണൂരെന്നാണ്‌ സര്‍വ്വേയില്‍ വ്യക്തമാകുന്നത്‌. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവില്‍ ഇടത്‌ സ്ഥാനാര്‍ത്ഥി പികെ ശ്രീമതി കണ്ണൂരില്‍ ജയിച്ചേക്കുമെന്നാണ്‌ സര്‍വ്വെ അഭിപ്രായപ്പെടുന്നത്‌. ശ്രീമതിക്ക്‌ 47ഉം സുധാകരന്‌ 43ഉം ശതമാനവും പിന്തുണയാണ്‌ സര്‍വ്വേയില്‍ ഉള്ളത്‌.

ഏറെ ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകരയില്‍ എല്‍ഡിഎഫിന്‌ തന്നെയാണ്‌ മേല്‍ക്കൈ. എല്‍ഡിഎഫ്‌ 44 %, യുഡിഎഫ്‌ 42%, എന്‍ഡിഎ 10% എന്നിങ്ങനെയാണ്‌ സര്‍വേ ഫലം

വയനാട്ടില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‌ വലിയ വിജയമാണ്‌ സര്‍വ്വേ പ്രവചിക്കുന്നത്‌. രാഹുല്‍ ഗാന്ധിക്ക്‌ 56 ശതമാനത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന്‌ സര്‍വേ കണ്ടെത്തുന്നു.ഇടത്‌ സ്ഥാനാര്‍ത്ഥി സുനീറിന്‌ 30 ശതമാനം പേര്‍ മാത്രമാണ്‌ വിജയം പ്രവചിക്കുന്നത്‌.

ഒളിക്യാമാറ വിവാദങ്ങളൊന്നും ബാധിക്കാതെ കോഴിക്കോട്‌ എംകെ രാഘവന്‍ വിജയിച്ചു കയറുമെന്നാണ്‌ സര്‍വ്വെ കണ്ടെത്തല്‍. രാഘവന്‌ 40 ശതമാനവും സിപിഎമ്മിന്‍റെ എ പ്രദീപ്‌ കുമാറിന്‌ 39 ശതമാനവും വോട്ട്‌ നേടുമെന്നാണ്‌ പ്രവചനം.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ്‌ കെ വി പ്രകാശ്‌ ബാബുവിന്‌ പതിനെട്ട്‌ ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം ഇത്തവണയും ലീഗ്‌ കോട്ടയായി തന്നെ നിലനില്‍ക്കും. മലപ്പുറത്ത്‌ പികെ കുഞ്ഞാലിക്കുട്ടിക്ക്‌ 52 ശതമാനം വോട്ടുകള്‍ ലഭിക്കും. എല്‍ഡിഎഫിന്റെ വികെ സാനു 40 ശതമാനം വോട്ടാണ്‌ ലഭിക്കുക.

പൊന്നാനിയിലും ലീഗ്‌ കരുത്ത്‌ നിലനിര്‍ത്തുമെന്നതാണ്‌ സര്‍വ്വേ ഫലം. ഇടതുപക്ഷത്തിന്‍റെ 38ശതമാനത്തിന്‌ എതിരെ 51 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ്‌ ഇ ടി മുഹമ്മദ്‌ ബഷീറിന്‌ സര്‍വേ പ്രവചിക്കുന്നത്‌.

പാലക്കാട്‌ ഇത്തവണയും എം ബി രാജേഷിനൊപ്പം നില്‍ക്കുമെന്നാണ്‌ സര്‍വ്വെ വ്യക്തമാക്കുന്നത്‌. എം ബി രാജേഷിന്‌ 46 ശതമാനം വോട്ടായിരിക്കും ലഭിക്കുക. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്‌ഠന്‌ 32 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്‌ണകുമാറിന്‌ 17 ശതമാനവും വോട്ടും ലഭിക്കും.

ഇടതുകോട്ടയായ ആലത്തൂരില്‍ ഇത്തവണയും പികെ ബിജു വിജിയിക്കും. ബിജുവിന്‌ 46 ശതമാനവും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‌ 42ഉം ശതമാനവും വോട്ട്‌ വിഹിതമാണ്‌ ട്വന്‍റി ഫോര്‍ ന്യൂസ്‌ പ്രവചിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക