Image

വിവാദപ്രസംഗം: ശ്രീധരന്‍ പിള്ളയുടേത്‌ ചട്ടലംഘനം തന്നെയെന്ന്‌ കളക്ടര്‍

Published on 21 April, 2019
വിവാദപ്രസംഗം: ശ്രീധരന്‍ പിള്ളയുടേത്‌ ചട്ടലംഘനം തന്നെയെന്ന്‌ കളക്ടര്‍


ആറ്റിങ്ങലില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തില്‍ ചട്ടലംഘനം നടന്നുവെന്ന്‌ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ കെ. വാസുകി. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ തീരുമാനിക്കുക.

ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ നടത്തിയ പ്രസംഗമാണ്‌ വിവാദമായത്‌. മുസ്‌ലിം സമുദായത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ്‌ പരാതിക്ക്‌ ആധാരം. പരാമര്‍ശം മതസ്‌പര്‍ധ വളര്‍ത്തുന്നതാണെന്ന്‌ കണ്ടെത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക