Image

അബുദാബി മലയാളി സമാജം പാചക മല്‍സരം നടത്തി

Published on 23 April, 2012
അബുദാബി മലയാളി സമാജം പാചക മല്‍സരം നടത്തി
അബുദാബി: രുചിക്കൂട്ടുകളുടെ വിരുതു പ്രകടിപ്പിച്ച്‌ അബുദാബി മലയാളി സമാജത്തില്‍ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാചകമല്‍സരം വേറിട്ട അനുഭവമായി. കുടുംബിനികള്‍ക്കൊപ്പം ഒട്ടേറെ പുരുഷന്മാരും മല്‍സരത്തില്‍ പങ്കെടുത്തു. മല്‍സരം കാണാനും വിഭവങ്ങളുടെ രുചി ആസ്വദിക്കാനും ഒട്ടേറെപ്പേരെത്തി. നവരസപ്പായസം, ചക്കപ്പായസം, പഴം പ്രഥമന്‍, ഈന്തപ്പഴപ്പായസം തുടങ്ങിയവ പലരും തയാറാക്കി. മല്‍സരത്തില്‍ ഗീത സുബ്രഹ്‌മണ്യന്‍ ഒന്നാം സ്‌ഥാനവും അബ്‌ദുല്‍ റഹ്‌മാന്‍ രണ്ടാം സ്‌ഥാനവും സിന്ധു സജി മൂന്നാം സ്‌ഥാനവും നേടി.

വിഷുപ്പായസ വിഭാഗത്തില്‍ സുലജകുമാറാണ്‌ ഒന്നാം സ്‌ഥാനം നേടിയത്‌. നവരസപ്പായസമൊരുക്കിയ സായിദ മെഹ്‌ബൂബ്‌ രണ്ടാം സ്‌ഥാനവും രാജി സുനില്‍ മൂന്നാം സ്‌ഥാനവും നേടി.സമാജം തല്‍സമയ പാചക മല്‍സരത്തിന്റെ പ്രായോജകരായ ആലിയ ഫുഡ്‌ പ്രൊഡക്‌ട്‌സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ പി.ടി. റഫീഖ്‌, ഏരിയ മാനേജര്‍ ബുഹാരി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. വനിതാവിഭാഗം കണ്‍വീനര്‍ ജീബ എം. സാഹിബ നേതൃത്വം നല്‍കി.
അബുദാബി മലയാളി സമാജം പാചക മല്‍സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക