Image

എന്‍.ടി.ജെ ചാവേറുകള്‍ വരുമെന്ന് 20 ദിവസം മുമ്ബേ മുന്നറിയിപ്പ് കിട്ടി, ഇന്ത്യയെയും ലക്ഷ്യമിട്ടു

Published on 21 April, 2019
എന്‍.ടി.ജെ ചാവേറുകള്‍ വരുമെന്ന് 20 ദിവസം മുമ്ബേ മുന്നറിയിപ്പ് കിട്ടി, ഇന്ത്യയെയും ലക്ഷ്യമിട്ടു

കൊളംബോ: ശ്രീലങ്കയിലെ പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും ശ്രീലങ്കയില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍. വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് ശ്രീലങ്കയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍.ടി.ജെ എന്നറിയപ്പെടുന്ന നാഷനല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ പള്ളികളിലും കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രില്‍ 11ന് ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറുകയും,​ ദേശീയ തലത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

രാജ്യത്തെ ബുദ്ധമത ആരാധനാ കേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ച്‌ ശ്രദ്ധാ കേന്ദ്രമായ സംഘടനയാണ് എന്‍.ടി.ജെ. കഴിഞ്ഞ വര്‍ഷം ഇവരുടെ നേതൃത്വത്തില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന ബോംബ് ബോംബ് സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. നിലവില്‍ ഒരു ഭീകരസംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മൂന്നു പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളില്‍ 160ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്,​ നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക