Image

പരസ്‌പരം അകന്നു നിന്നവരെ ഐക്യപ്പെടുത്താന്‍ ഒരു ഹിരണ്യകശിപു കാരണം കഴിഞ്ഞെന്ന് ടി.പി സെന്‍കുമാര്‍

Published on 21 April, 2019
പരസ്‌പരം അകന്നു നിന്നവരെ ഐക്യപ്പെടുത്താന്‍ ഒരു ഹിരണ്യകശിപു കാരണം കഴിഞ്ഞെന്ന് ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: ഈഗോയുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പേരില്‍ സമൂഹത്തില്‍ പരസ്‌പരം അകന്നു നിന്നവരെ ഐക്യപ്പെടുത്താന്‍ ഒരു ഹിരണ്യകശിപു കാരണം കഴിഞ്ഞെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അതിന്റെ തുടര്‍ച്ചയായാണ് കാട്ടാക്കടയിലെ ഒരു അമ്ബലത്തില്‍ ഫ്യൂസ് ഊരിയതെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സെന്‍കുമാര്‍ ഹിരണ്യകശിപു എന്ന് പരാമര്‍ശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

സെന്‍കുമാറിന്റെ വാക്കുകള്‍-

'ഒരു ഹിരണ്യകശിപു കാരണമാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. പരസ്‌പരം ഈഗോയും,​ വ്യത്യസ്‌ത അഭിപ്രായങ്ങളുമായി നടന്നവരെ ഐക്യപ്പെടുത്താന്‍ ഈ ഹിരണ്യകശിപുവിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് കാട്ടാക്കടയിലെ ഒരു അമ്ബലത്തില്‍ ഫ്യൂസ് ഊരിയത്. കുറച്ചുനാള്‍ കൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു നൂറു ശതമാനം ഐക്യത്തിലേക്ക് സമൂഹത്തെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കും. പിന്നീട് ഒരിക്കല്‍ ഒരു ചരിത്ര അവലോകനം നടത്തുമ്ബോള്‍ ഈ സമൂഹത്തെ ഐക്യപ്പെടുത്തിയതിന്റെ വല്ല അവാര്‍ഡും കൊടുക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്യാം'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക