Image

ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 21 April, 2019
ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

രോഗിയായ പിഞ്ചുകുഞ്ഞുമായി ട്രൈനില്‍ കയറിയ മാതാവിന് സീറ്റ് നിഷേധിച്ച കേസിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്.റെയില്‍വേ ബോര്‍ഡ് സെക്രട്ടറിക്കും ദക്ഷിണ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും കമ്മീഷന്‍ ഉത്തരവ് നല്‍കി.

2018 ഡിസംബറില്‍ അസുഖ ബാധിതയായ കുഞ്ഞിന് തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററില്‍ അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി കണ്ണൂരില്‍ നിന്നും മാവേലിഎസ്പ്രെസ്സില്‍ കയറിയ കുടുംബത്തിന് ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് ആയതിനാല്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. മലപ്പുറത്തെത്തിയതോടെ കുട്ടിയുടെ അസുഖം കൂടി. എന്നാല്‍ ചെയിന്‍ വലിച്ച്‌ യാത്രക്കാര്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക