Image

വയനാട്ടില്‍ പത്രിക തള്ളിയതോടെ സരിത പോരിനിറങ്ങുന്നത് രാഹുലിന്റെ കോട്ടയില്‍

Published on 21 April, 2019
വയനാട്ടില്‍ പത്രിക തള്ളിയതോടെ സരിത പോരിനിറങ്ങുന്നത് രാഹുലിന്റെ കോട്ടയില്‍
അമേത്തി:  ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ സരിതാ എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. എറണാകുളത്തും വയനാട്ടിലും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് തള്ളിയതിന് പിന്നാലെയാണ് സരിത അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.

ആദ്യം എറണാകുളത്താണ് സരിത പത്രിക സമര്‍പ്പിച്ചിരുന്നത്. പിന്നീട് വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ സരിത വയനാടും പത്രിക നല്‍കുകയായിരുന്നു. രണ്ടും പത്രികകളും സോളാര്‍ കേസുമായി ബന്ധപ്പെട്ട് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സരിത രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയില്‍ സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അമേത്തിയില്‍ ഇത് വരെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടില്ല. 22നാണ് രാഹുലിന്റെ പത്രിക സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
Join WhatsApp News
josecheripuram 2019-04-21 17:12:41
There is no candidate as qualified as Sarita Nair,She was used by all the persons whom she believed.Then all of them betrayed her,she learned a lesson which will enable her to be a better politician. Show me a person in our politics who has no criminal history.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക