Image

മോഹൻലാൽ ഇനി സംവിധായകൻ! ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം

Published on 21 April, 2019
മോഹൻലാൽ ഇനി സംവിധായകൻ! ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം  മോഹൻലാൽ സംവിധായകൻ ആകുന്നു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. 

'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. 'ബറോസ്സ്' എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ പേര്. സിനിമ 3 ഡി ആണെന്നും മോഹൻലാൽ ബ്ലോഗില്‍ കുറിച്ചു. നവോദയയുമായി ചേർന്നാണ് മോഹൻലാൽ ബറോസ് ഒരുക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക