Image

കൊട്ടിക്കലാശത്തില്‍ നടന്നത്‌ സിപിഎം ഗുണ്ടായിസമെന്ന്‌ എ.കെ.ആന്റണി

Published on 21 April, 2019
കൊട്ടിക്കലാശത്തില്‍ നടന്നത്‌ സിപിഎം ഗുണ്ടായിസമെന്ന്‌ എ.കെ.ആന്റണി


തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ നടന്ന കൊട്ടിക്കലാശത്തില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു. സിപിഎം ബിജെപി-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലാണ്‌ സംസ്ഥാനത്ത്‌ നടന്നത്‌.

തിരുവനന്തപുരം വേളിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ എകെ ആന്റണിയുടെ റോഡ്‌ ഷോ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട്‌ ശശി തരൂരും മറ്റ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ചേര്‍ന്ന്‌ നടത്തിയ ഇടപെടലിന ഒടുവില്‍ ആന്റണിയെ പുറത്ത്‌ എത്തിക്കുകയായിരുന്നു. സിപിഎം നടത്തുന്ന ഗുണ്ടായിസമാണ്‌ കൊട്ടക്കലാശത്തിലെന്ന്‌ ആന്റണി കുറ്റപ്പെടുത്തി.

തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ സിപിഎം കല്ലേറ്‌ നടത്തി .തടയാന്‍ ശ്രമിച്ച പൊലീസുകാരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടന്ന കൊട്ടികലാശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ റോഡ്‌ ഷോ ഒരു മണിക്കൂറോളം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇത്‌ കവര്‍ ചെയ്യാനെത്തിയ ജനം ടിവി വാര്‍ത്താ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ചെയ്‌തു. വടകരയില്‍ സംഘര്‍ഷാവസ്ഥയായിരുന്നു.

വോട്ടെടുപ്പ്‌ ദിനം വടകരയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ദിവസമായ ഏപ്രില്‍ 23 ന്‌ വൈകീട്ട്‌ ആറ്‌ മുതല്‍ 24 ന്‌ രാത്രി 10 വരെയാണ്‌ 144 പ്രഖ്യാപിച്ചത്‌.

വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്‌ബ, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ലെന്നാണ്‌ കളക്ടറുടെ ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക