Image

ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ങ്ങള്‍ ഈസ്റ്റര്‍ ആഘേഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 21 April, 2019
ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ങ്ങള്‍ ഈസ്റ്റര്‍ ആഘേഷിച്ചു
ബോണ്‍ :ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയിലെ വിശ്വാസികള്‍ അമ്പതു ദിവസത്തെ നേമ്പിനു വിരാമമിട്ടു കൊണ്ട്ട്
പ്രത്യാശയുടെയും സമാധാനത്തിന്റെയും ദുതുമായി സെന്റ് അഗസ്റ്റിനിലെ സൈലര്‍ മിഷന്‍ ആസ്ഥാനത്ത് ഉയിര്‍പ്പു പെരുന്നാള്‍ ആഘോഷിച്ചു. 

ഓശാന മുതല്‍ ഉയിര്‍പ്പു വരെയുള്ള ശുശ്രൂഷകള്‍ക്ക് ഫാ. കോശീ വര്‍ഗീസ് കാര്‍മികത്വം വഹിച്ചു. അള്‍ത്താര ശൂശുഷകള്‍ക്ക് കെ.വി തോമസ് നേതൃത്വം നല്‍കി.

ഏപ്രില്‍ 21ന്( ഞായര്‍) ഉയിര്‍പ്പു പെരുന്നാള്‍ ദിവസം രാവിലെ ഒമ്പതിനു പ്രഭാത നമസ്‌കാരവും ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രുഷകള്‍, സ്‌ളീബാ ആഘോഷവും തുടര്‍ന്നു വിശുദ്ധ കുര്‍ബാന,
ധുപപ്രാര്‍ത്ഥന എന്നിവ നടന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കേരളതനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നു സമ്മേളനവും നടന്നു.
ഈസ്റ്റര്‍ ആഘേഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെത്തിയിരുന്നു.

പീഡാനുഭവ ശുശ്രുഷകളിലും ഉയിര്‍പ്പു പെരുന്നാള്‍ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമുഹത്തിനും നേതൃത്യം നല്‍കിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും
ഗാനങ്ങള്‍ ആലപിച്ചവര്‍ക്കും, അള്‍ത്താര ശുശ്രൂഷകര്‍ക്കും ഇടവക സെക്രട്ടറി മാത്യു കാക്കനാട്ടുപറമ്പില്‍ നന്ദി പറഞ്ഞു.

ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ങ്ങള്‍ ഈസ്റ്റര്‍ ആഘേഷിച്ചുജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ങ്ങള്‍ ഈസ്റ്റര്‍ ആഘേഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക