Image

നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍തിയായേക്കുമെന്ന് ബിജെപിയുടെ അനൗദ്യോഗിക സൂചനകള്‍

കല Published on 22 April, 2019
നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍തിയായേക്കുമെന്ന് ബിജെപിയുടെ അനൗദ്യോഗിക സൂചനകള്‍

ബിജെപിയുടെ എല്ലാമെല്ലാമായ ഐക്കണ്‍ നരേന്ദ്രമോദി ഇക്കുറി വാരണാസിക്ക് പുറമെ ന്യുഡല്‍ഹിയിലും സ്ഥാനാര്‍ഥിയാകുമെന്നാണ് ബിജെപി നല്‍കുന്ന അനൗദ്യോഗിക സൂചനകള്‍. ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബിജെപി മൂന്ന് സീറ്റുകള്‍ സസ്പെന്‍സ് നിലനിര്‍ത്തി ഒഴിച്ചിട്ടു. യു.പിയിലെ വാരണാസി കൂടാതെ ഇക്കുറി ഗുജറാത്ത് വിട്ട് ഡല്‍ഹിയില്‍ മത്സരിക്കാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത് എന്നാണ് വിവരങ്ങള്‍. ബിജെപി നേതൃത്വവും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്. 
യു.പിയില്‍ എസ്.പി ബിഎസ്.പി സഖ്യം ശക്തമായ പ്രചരണവുമായി ഇലക്ഷനില്‍ ബഹുദൂരം മുന്നോട്ട് പോയതിനാല്‍ ബിജെപിക്ക് അവിടെ ഇനി വലിയ പ്രതീക്ഷകള്‍ക്ക് അവസരമില്ല. യു.പിയിലെ നഷ്ടം ചെറു സംസ്ഥാനങ്ങളില്‍ നികത്താന്‍ ശ്രമിക്കുകയാണ് ബിജെപി. 
്ന്യൂഡല്‍ഹയില്‍ നരേന്ദ്രമോദി മത്സരിച്ചാല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും തൊട്ടടുത്ത് കിടക്കുന്ന ഹരിയാനയിലെ പത്ത് സീറ്റുകളും മോദി ഇഫക്ടില്‍ ജയിച്ചു കയറാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയെ പ്രമുഖ വ്യാപാരി സംഘടനയായ ബനിയകളുടെ യോഗത്തില്‍ കഴിഞ്ഞ ദിവസം നരേന്ദ്രമോദി നേരിട്ട് പങ്കെടുത്തത് ഈ അഭ്യൂഹത്തിന് ശക്തി പകരുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക