Image

ഇന്ത്യാക്കാരില്‍ 'യാത്രകള്‍' ചെയ്യാനുള്ള താല്‍പര്യം വര്‍ധിക്കുന്നു : ഗൂഗിള്‍

Published on 22 April, 2019
ഇന്ത്യാക്കാരില്‍ 'യാത്രകള്‍' ചെയ്യാനുള്ള താല്‍പര്യം വര്‍ധിക്കുന്നു : ഗൂഗിള്‍


മുംബൈ: യാത്രകള്‍ ആസ്വദിക്കാനുള്ള താല്‍പര്യം ഇന്ത്യാക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു .

ഇന്ത്യന്‍ സഞ്ചാരികളുടെ ആഭ്യന്തര, വിദേശ യാത്രകള്‍ വരും വര്‍ഷങ്ങളില്‍ 13 ശതമാനം നിരക്കില്‍ വളരുന്നതായാണ്‌ സെര്‍ച്ച്‌ എന്‍ജിനായ ഗൂഗിളിന്‍റെ വിലയിരുത്തല്‍. ആഭ്യന്തര, വിദേശ യാത്രകള്‍ക്കായി 2018 ല്‍ ഇന്ത്യാക്കാര്‍ ചെലവഴിച്ചത്‌ 9,400 കോടി ഡോളറാണ്‌ (6.58 ലക്ഷം കോടി രൂപ).

ഇന്ത്യാക്കാര്‍ 2018 ല്‍ 200 കോടി ആഭ്യന്തര, വിദേശ യാത്രകളാണ്‌ ആകെ നടത്തിയത്‌. 2021 ആകുമ്‌ബോഴേക്കും ഇന്ത്യക്കാരുടെ യാത്ര വിപണി 13,600 കോടി ഡോളറായി (9.52 ലക്ഷം കോടി രൂപ) ഉയരുമെന്നും ഗൂഗിള്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക