Image

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട്‌ സ്വദേശിറസീനയുടെ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്തും

Published on 22 April, 2019
ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട്‌ സ്വദേശിറസീനയുടെ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്തും


കൊളംബോ: ശ്രീലങ്കയില്‍ പള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട കാസര്‍കോട്‌ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും.

കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന്‌ നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നെങ്കിലും സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

ദുബായില്‍ താമസിക്കുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം കൊളംബോയിലെ ബന്ധുക്കളെ കാണാനും വിനോദയാത്രകള്‍ക്കുമായിരുന്നു എത്തിയത്‌. റംസീനയുടെ പിതാവിനും സഹോദരങ്ങള്‍ക്കും കൊളംബോയില്‍ ബിസിനസുണ്ട്‌.


റസീനയുടെ പിതാവ്‌ പി.എസ്‌ അബ്ദുല്ലയും ബന്ധുക്കളും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രീലങ്കയിലേക്ക്‌ കുടിയേറിയതാണ്‌. ഭര്‍ത്താവ്‌ അബ്ദുല്‍ ഖാദര്‍ കുക്കാടിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ റസീന ബന്ധുക്കളെ കാണാന്‍ ഒരാഴ്‌ച മുമ്പാണ്‌ ശ്രീലങ്കയില്‍ എത്തിയത്‌. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ഷാംഗ്‌ റിലാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്‌. കൊളംബോയിലെ ഷാംഗ്രില ഹോട്ടലില്‍ നിന്ന്‌ ചെക്ക്‌ ഔട്ട്‌ ചെയ്‌ത്‌ പുറത്തിറങ്ങുമ്പോളായിരുന്നു ആക്രമണമുണ്ടായത്‌.

ഭര്‍ത്താവ്‌ അബ്ദുല്‍ ഖാദര്‍ തലേദിവസം ദുബായ്‌ക്ക്‌ പുറപ്പെട്ടിരുന്നു. ദുബായ്‌ വിമാനത്താവളത്തില്‍ വച്ചാണ്‌ ഇദ്ദേഹം സ്‌ഫോടനവിവരം അറിയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക