Image

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ സാമ്പത്തിക ഉപരോധം

കല Published on 22 April, 2019
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ സാമ്പത്തിക ഉപരോധം

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടു വരാന്‍ അമേരിക്ക. ഇന്ത്യയും ഇക്കൂട്ടത്തില്‍ പെടും. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ സാമ്പത്തിക ഉപരോധം കൊണ്ടു വരുന്നത്. 
ഇറാനില്‍ നിന്ന് അസംസ്കൃക എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം കൊണ്ടു വന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുകയായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ നീങ്ങുന്നത്. മേയ് രണ്ട് മുതല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉപരോധം ബാധകമാകുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
ഇറാന്‍റെ ആണവ പദ്ധതികള്‍ നിര്‍ത്തിവെപ്പിക്കുക എന്നതാണ് അമേരിക്കയുടെ ഒരു ആവശ്യം. ഇറാന്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നു എന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക