Image

കര്‍ക്കരെയ്‌ക്ക്‌ എതിരായ പരാമര്‍ശം വേദനിപ്പിക്കുന്നുവെന്ന്‌ 2016 ലെ മിന്നലാക്രമണത്തിന്‌ നേതൃത്വം നല്‍കിയ ലഫ്‌. ജനറല്‍ ഹൂഡ

Published on 22 April, 2019
കര്‍ക്കരെയ്‌ക്ക്‌ എതിരായ പരാമര്‍ശം വേദനിപ്പിക്കുന്നുവെന്ന്‌ 2016 ലെ മിന്നലാക്രമണത്തിന്‌ നേതൃത്വം നല്‍കിയ ലഫ്‌. ജനറല്‍ ഹൂഡ

തന്റെ ശാപമേറ്റാണ്‌ മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ദ്‌ കര്‍ക്കരെ മരിച്ചതെന്ന മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ താക്കുറിന്റെ പരാമര്‍ശത്തിനെതിരെ 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‌ നേതൃത്വം നല്‍കിയ മുന്‍ ലഫ്‌റ്റനന്റ്‌ ജനറല്‍.

രാജ്യത്തിന്‌ വേണ്ടി പോരാടുന്ന ഏതൊരു രക്തസാക്ഷിയേയും പൊലീസിനെയും സൈനികനെയും അവരുടെ പ്രസ്‌താവന വേദനപ്പിക്കുമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും 2016 ല്‍ ഇന്ത്യ, പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‌ നേതൃത്വം നല്‍കിയ മുന്‍ നോര്‍ത്തേണ്‍ കമാന്‍ഡ്‌ തലവന്‍ ഡി എസ്‌ ഹൂഡ വ്യക്തമാക്കി.

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ പുറത്തിറക്കുന്ന ചടങ്ങിലാണ്‌ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അതിരു വിട്ട പരാമര്‍ശത്തെ ഹൂഡ വിമര്‍ശിച്ചത്‌. കര്‍ക്കറെയ്‌ക്ക്‌ എല്ലാ ആദരവും ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെ പിയുടെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയാണ്‌ പ്രഗ്യ. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ വര്‍ഗീയ പ്രസ്‌താവനകളാണ്‌ അവര്‍ നടത്തുന്നത്‌.

2006 ല്‍ നാസിക്കിലെ മലേഗാവില്‍ നടന്ന തുടര്‍ സ്‌ഫോടനങ്ങളില്‍ നാല്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക