Image

ശ്രീലങ്ന്‍ സ്‌ഫോടന പരമ്‌ബരയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക്‌ കടക്കാന്‍ സാദ്ധ്യയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌

Published on 22 April, 2019
 ശ്രീലങ്ന്‍  സ്‌ഫോടന പരമ്‌ബരയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക്‌ കടക്കാന്‍ സാദ്ധ്യയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്‌ബരയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക്‌ കടക്കാന്‍ സാദ്ധ്യയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌.

ഇതേ തുടര്‍ന്ന്‌ നാവികസേനയോടും കോസ്റ്റ്‌ ഗാര്‍ഡിനോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഭീകരാക്രമണത്തിന്‌ പിന്നില്‍ തൗഹീദ്‌ ജമാഅത്താണെന്ന്‌ (എന്‍.ടി.ജെ) സൂചനയുണ്ടായിരുന്നു. ഈ സംഘടന തമിഴ്‌നാട്ടില്‍ സജീവമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, സ്‌ഫോടന പരമ്‌ബരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മൈത്രി സിരിസേനയാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.  അര്‍ദ്ധ രാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുമെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു.

കൂടാതെ സ്‌ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്‌ ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തുന്നതിനായി ഭീകരസംഘടനയ്‌ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന്‌ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന്‌ ക്യാബിനറ്റ്‌ മന്ത്രി കൂടിയായ സര്‍ക്കാര്‍ വക്താവ്‌ സെനരാന്റെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക