Image

കനയ്യ കുമാറിനെതിരെ പൊലീസ് കേസെടുത്തു

Published on 22 April, 2019
കനയ്യ കുമാറിനെതിരെ പൊലീസ് കേസെടുത്തു

ബെഗുസരായി: ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനുയായികളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ബെഗുസരായി ഗര്‍ഹ്‌പുര ബ്ലോക്കിലെ കോറൈ ഗ്രാമത്തിലൂടെ കനയ്യ കുമാറിന്റെ റോഡ് ഷോ കടന്നുപോകുമ്ബോഴായിരുന്നു സംഘര്‍ഷം. കനയ്യ കുമാറിനെ അനുയായികളും ഗ്രാമവാസികളായ ഒരുസംഘം യുവാക്കളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശവാസികളായ യുവാക്കള്‍ കനയ്യ കുമാറിന്റെ റോഡ് ഷോ കടന്നുപോകുന്നതിനിടെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക