കോട്ടയം: തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കേരളത്തില്‍ എന്‍ഡിഎ
കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എന്‍ഡിഎ അക്കൗണ്ട് തുറക്കും
എന്നതില്‍ പിണറായിയ്ക്കോ ആന്റണിയ്ക്കോ സംശയം ഇല്ലന്നും പി സി ജോര്‍ജ്
അറിയിച്ചു.
തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ചുരുങ്ങിയത്
75000 വോട്ടിനു ജയിക്കുമെന്നും, ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കുമെന്നും പി സി
പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പത്തനംതിട്ട മണ്ഡലത്തില്‍
നിര്‍ണായക സ്വാധീനമുണ്ടാക്കാനാവുന്ന പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്.