Image

ഒഡീഷ ബിഷപ്പ് സൈമണ്‍ കൈപ്പുറം കാലം ചെയ്തു

Published on 22 April, 2019
ഒഡീഷ ബിഷപ്പ് സൈമണ്‍ കൈപ്പുറം കാലം ചെയ്തു
ഒഡീഷ: ഒഡീഷയിലെ ബലേസോര്‍ രൂപത അധ്യക്ഷന്‍ ഡോ.ബിഷപ്പ് സൈമണ്‍ കൈപ്പുറം (65) കാലം ചെയ്തു. തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായതിനേത്തുടര്‍ന്ന് ബലേസോറിലെ ജ്യോതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 1.45ന് അന്ത്യം സംഭവിച്ചു.

വിന്‍സെന്‍റിയന്‍സ് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു തണ്ണീര്‍മുക്കം സ്വദേശിയായ ബിഷപ്പ് സൈമണ്‍ കൈപ്പുറം. 2013 ഡിസംബര്‍ ഒന്‍പതിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ബലേസോര്‍ ബിഷപ്പായി നിയമിച്ചത്.

സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബലേസോര്‍ കത്തീഡ്രലില്‍ നടക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക