Image

കെ.എം മാണിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളികള്‍ അനുശോചിച്ചു

Published on 22 April, 2019
കെ.എം മാണിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളികള്‍ അനുശോചിച്ചു

ലണ്ടന്‍: രാഷ്ട്രീയ നേതാവെന്ന നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലുമുള്ള ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനമനസ് കീഴടക്കിയ ജനകീയ നേതാവായ കെ.എം മാണിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളികള്‍ അനുശോചിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും ഒഐസിസി യു കെ യുടെയും ആഭ്യമുഖ്യത്തില്‍ വോക്കിംഗ് വെസ്റ്റ് ബൈ ഫഌറ്റ് കായല്‍ റസ്റ്ററന്റില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയും സാംസകാരിക പ്രവര്‍ത്തകനുമായ സി.എ. ജോസഫ് അധ്യക്ഷത വഹിച്ചു . 

കാരുണ്യ പദ്ധതി , കര്‍ഷകപെന്‍ഷന്‍ , കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ , പാര്‍പ്പിട പദ്ധതി , വെളിച്ച വിപ്ലവം തുടങ്ങി ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി ജനഹൃദയങ്ങളില്‍ എന്നും കെഎം മാണി ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ആറു പതിറ്റാണ്ടിലധികമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ ദീര്‍ഘവീക്ഷണമുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ കെ.എം മാണി സാറിന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി കേരള ജനതയുടെ മനസില്‍ ഒരിക്കലും മറക്കാത്ത കനലായി കെഎം മാണിസാര്‍ മരണമില്ലാതെ ജീവിക്കുമെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രവാസി കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ പറഞ്ഞു . 

മാണിസാറിന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം മാത്രമല്ല സര്‍വ വിജ്ഞാനകോശമാണെന്ന് ഒഐ സി സി നേതാവ് എബി സെബാസ്റ്റ്യന്‍ പറഞ്ഞു .

അസാധാരണമായ ഭരണനൈപുണ്യത്തിന്റെ ഉടമയും ജനകീയനായ ഭരണകര്‍ത്താവുമായ കെ എം മാണി സാര്‍ ഒരു പ്രതിഭാസമെന്നു വര്‍ഗീസ് ജോണ്‍ അഭിപ്രായപ്പെട്ടു .

ലണ്ടനിലെത്തിയ കെ എം മാണി സാറുമായുള്ള കൂടിക്കാഴ്ചയും അഭിമുഖവും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നുവെന്ന് ജേക്കബ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു .

കെ എം മാണി സാറുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും പങ്കു വച്ചുകൊണ്ടാണ് സ്വാഗത പ്രസംഗത്തിലൂടെ ബെന്നി അമ്പാട്ടും ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്ന താന്‍ മാണിസാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനുഭവം വികാരഭരിതനായി തുറന്നുപറഞ്ഞ എബി പൊന്നാംകുഴിയുടെ കൃതജ്ഞതാ പ്രസംഗവും ശ്രദ്ധേയമായി . 

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറി അജിത് വെണ്മണി , വോക്കിംഗ് കാരുണ്യ പ്രസിഡന്റ് ജെയിന്‍ ജോസഫ്, ബേസിംഗ് സ്‌റ്റോക് മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി സാജു സ്റ്റീഫന്‍ ,സിനിമ നിര്‍മാതാവും സാംസ്‌കാരിക പ്രവര്‍ത്തനുമായ ജേക്കബ് കോയിപ്പുറത്, കെന്റ് പ്രവാസി കേരളാ കോണ്‍ഗ്രസ് യൂണിറ്റിന് വേണ്ടി ജോഷി സിറിയക് , 
ബേസിംഗ് സ്‌റ്റോക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് യൂണിറ്റിനെ പ്രതിനിധീകരിച്ചു ജോണി കല്ലട , വിന്‍സെന്റ് പോള്‍ , സെബാസ്റ്റ്യന്‍ തോമസ് , വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു ശശികുമാര്‍ , ഗില്‍ഡ്‌ഫോര്‍ഡ് അയല്‍ക്കൂട്ടം വനിതാകൂട്ടായ്മക്കുവേണ്ടി മോളി ക്‌ളീറ്റസ് , ക്ലീറ്റസ് സ്റ്റീഫന്‍, സോളസ് സ്റ്റീഫന്‍ , ജോഷി തോമസ് , കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സിബി കുര്യന്‍ ആല്‍ഡര്‍ഷോര്‍ട് , ബോബി ജോസഫ്, ബിജു ജേക്കബ് , ബിബിന്‍ ബി എബ്രഹാം , ഡിജു സെബാസ്റ്റ്യന്‍ , ബോബന്‍ സെബാസ്റ്റ്യന്‍, നോര്‍ഡി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

കരുത്തുറ്റ നേതാവായിരുന്ന മാണിസാറുമായി ഇടപെട്ടിട്ടുള്ളവര്‍, അദ്ദേഹത്തിന്റെ കരുണയും വാത്സല്യവും അനുഭവിച്ചിട്ടുള്ളവര്‍ കെഎം മാണി ഒരു തികഞ്ഞ മനുഷ്യസ്‌നേഹിഎന്ന നിലയില്‍ മാത്രമല്ല നല്ലൊരു കുടുംബനാഥനും കൂടി ആയിരുന്നു എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയുണ്ടായി എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. കെ എം മാണിയുടെ കുടുംബാംഗങ്ങളെയും ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും ആരാധകരെയും തന്നെ സ്‌നേഹിച്ചിരുന്ന കേരള ജനതെയെയും ,പ്രത്യേകിച്ച് പാലക്കാരെയും, തനിച്ചാക്കി മരണത്തിലേക്ക് നടന്നു നീങ്ങിയ മാണിസാറിന് പ്രാര്ഥനാനിര്‍ഭരമായ അനുശോചനമാണ് ലണ്ടന്‍ മലയാളികള്‍ നല്‍കിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക