Image

ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനില്‍ യാത്രയയപ്പു നല്‍കി

Published on 22 April, 2019
ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനില്‍ യാത്രയയപ്പു നല്‍കി

ലണ്ടന്‍: യുകെ കനാനായ നാഷണല്‍ കോഡിനേറ്ററും ലണ്ടന്‍ ആന്‍ഡ് കെന്റ് ചാപ്ലയിനുമായ ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനിലെ ക്‌നാനായ സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്‌നാനായക്കാരുടെ പ്രിയങ്കരനായി മാറിയ കനിയാങ്കലച്ചന് ലണ്ടനിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വന്‍ യാത്രയയപ്പു നല്‍കുകയായിരുന്നു. സെന്റ് ജോസഫ് ചാപ്ലയന്‍സി ഒരു ഇടവകസമുഹമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം നാട്ടിലേക്ക് സ്ഥ?ലം മാറിപ്പോകുന്നത്. നാട്ടിലെ തിരുനാളുകളുടെ മാതൃകയില്‍ പ്രൗഢഗംഭീരമായി യൗസേപ്പിതാവിന്റെ തിരുനാള്‍ നടത്തി ലണ്ടന്‍ ചാപ്ലയന്‍സി ശ്രദ്ധേയമായിരുന്നു. ലണ്ടനിലെ ക്‌നാനായ സമുദായത്തെ ചാപ്ലയന്‍സിയിലൂടെ വളര്‍ന്ന് ഒരു ഇടവക സമൂഹമായി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ വിജയകരമായി നടത്തിയാണ് അദ്ദേഹം മടങ്ങിയത്. 

എല്ലാവരോടും വിശാല മനസ്‌കതമയാടെയും എളിമയോടെയുംകൂടി പെരുമാറിയിരുന്ന അദ്ദേഹത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ് ലണ്ടനിലെ ക്‌നാനായ സമൂഹം പ്രവര്‍ത്തിച്ചിരുന്നത്. പിടിവാശികളും കടുംപിടുത്തങ്ങളുമില്ലാതെയും അതേ സമയം എല്ലാവരേയും ഏകോപിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നതായി എല്‍കെസിഎ നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ എല്ലാവരും എടുത്തുപറഞ്ഞു. തികഞ്ഞ ആധ്യാത്മികതയോടെ തന്റെ അജപാലന ദൗത്യം ആസ്വദിച്ച് അജഗണങ്ങളെ നയിക്കുന്ന നല്ല ഇടയനായിരുന്നു കട്ടിയാങ്കല്‍ അച്ചനെന്ന് ലണ്ടനില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച എല്‍കെസിഎ പ്രസിഡന്റ് മാത്യുവില്ലൂത്തറ പറഞ്ഞു. പുതിയ യുകെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ ജോഷി കൂട്ടുംങ്കല്‍ന് സ്വാഗതവും ആശംസിച്ചു.

പരിപാടികള്‍ക്ക് മാത്യു വില്ലൂത്തറ, സാജന്‍ പടിക്കമാലില്‍ എന്നിവരുടെ നേത്യത്വം നല്‍കി. ലണ്ടന്‍ ക്‌നാനായ സമൂഹത്തിന് കട്ടിയാങ്കല്‍ അച്ചല്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പുതിയ ചാപ്ലയിന്‍ ഫാ. ജോഷി നന്ദി അറിയിച്ചു. ട്രസ്റ്റിമാരായ സജി കുപ്പഴയില്‍, മേബിള്‍ അനു,അലന്‍ സാബു, മനീഷ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നതായി ഫാ. കട്ടിയാങ്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: സാജന്‍ പടിക്കമാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക