Image

ന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രി ഈസ്റ്റര്‍ ആഘോഷങ്ങള്‍ ന്യൂജേഴ്‌സിയില്‍

തോമസ് പാലച്ചേരി Published on 22 April, 2019
ന്യൂയോര്‍ക്ക് ക്‌നാനായ ലെ  മിനിസ്ട്രി ഈസ്റ്റര്‍ ആഘോഷങ്ങള്‍ ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്സി : ന്യൂയോര്‍ക്ക് ക്‌നാനായ ലെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചര്‍ച്ച് ന്യൂജേഴ്സിയുടെ ആതിഥേയത്വത്തില്‍ പാറ്റേഴ്സണില്‍ ഉള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (408ഗെറ്റി അവന്യൂ പാറ്റേഴ്സണ്‍ ന്യൂജേഴ്സി 07503 )ഏപ്രില്‍ 27 ശനിയാഴ്ച 4നു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്നു .

ഈസ്റ്റര്‍സന്ദേശം നല്‍കുന്നത് റവ.ഫാദര്‍ തോമസ് മങ്ങാട്ട് (വികാരി സീറോ മലബാര്‍ ചര്‍ച്ച് പാറ്റേഴ്സണ്‍ )തുടര്‍ന്ന് ഡിന്നറിനു ശേഷം ലെ മിനിസ്ട്രി ന്യൂയോര്‍ക് കോര്‍ഡിനേറ്റര്‍ തോമസ് പാലച്ചേരിയുടെയും, ലെ മിനിസ്ട്രി അംഗങ്ങളുടെയും നേത്രുത്വത്തില്‍ പൊതുയോഗം നടക്കും.

ഫാ. റെനി കട്ടേല്‍, ഫാ.ജോസ് ആദോപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .തുടര്‍ന്ന്ഫൊറാനയിലെ ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, റോക്ക് ലാന്‍ഡ്, ക്യുന്‍സ് എന്നി ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ മികച്ച കലാപരിപാടികള്‍ നടക്കും . കലാപരിപാടികള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ഫൊറാനയിലെ വിവിധ പള്ളികളില്‍ മാസങ്ങളായി നടക്കുന്നുണ്ട് .

കള്‍ചറല്‍ പരിപാടികള്‍ വിജയകരമാക്കാന്‍ ഫാ. റെനി കട്ടേല്‍ ഉള്‍പ്പടെ ക്രൈസ്റ്റ് ദി കിങ്ങ് ന്യൂജേഴ്സിയിലെ ഇടവകാംഗങ്ങളുടെനേതൃത്വത്തില്‍പ്രവര്‍ത്തനം നടക്കുന്നു .കൂടാതെ അക്കരക്കാഴ്ച സീരിയല്‍ നായകന്‍ ജോസ്‌കുട്ടി വലിയ കല്ലുങ്കലിന്റെ നേതൃത്വത്തിലുള്ള സ്‌കിറ്റ് ഉണ്ടായിരിക്കും.എല്ലാവരെയും ഈസ്റ്റര്‍ ആഘോഷ പരിപാടിലേക്ക്ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക്പീറ്റര്‍ മാന്തുരുത്തില്‍ 201 403 4967 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക