Image

ആര്‍ക്കെങ്കിലും വോട്ടു ചെയ്യാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല; സമദൂര നിലപാടു തന്നെയെന്ന്‌ സുകുമാരന്‍ നായര്‍

Published on 23 April, 2019
ആര്‍ക്കെങ്കിലും വോട്ടു ചെയ്യാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല; സമദൂര നിലപാടു തന്നെയെന്ന്‌ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: എന്‍എസ്‌എസിന്‌ ഈ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടു തന്നെയാണെന്ന്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന്‌ നിര്‍ദേശിച്ച്‌ ഒരു നിര്‍ദേശവും എന്‍എസ്‌എസ്‌ അംഗങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന്‌ സുകുമാരന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ജനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. എന്‍എസ്‌എസിന്‌ സമദൂര നിലപാടു തന്നെയാണ്‌. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടു ചെയ്യാന്‍ എന്‍എസ്‌എസ്‌ അംഗങ്ങള്‍ക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നല്‍കിയ കുറിപ്പു മാത്രമാണ്‌ ഇക്കാര്യത്തില്‍ ഇറക്കിയിട്ടുള്ളതെന്ന്‌ സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക