Image

കൈപ്പത്തിക്ക്‌ കുത്തുന്ന വോട്ട്‌ കൃത്യമായി താമരയ്‌ക്ക്‌ തന്നെ പോകുന്നത്‌ എങ്ങനെയെന്ന്‌ ശശി തരൂര്‍; പരാതി നല്‍കി സി ദിവാകരനും

Published on 23 April, 2019
കൈപ്പത്തിക്ക്‌ കുത്തുന്ന വോട്ട്‌  കൃത്യമായി താമരയ്‌ക്ക്‌ തന്നെ പോകുന്നത്‌ എങ്ങനെയെന്ന്‌ ശശി തരൂര്‍; പരാതി നല്‍കി സി ദിവാകരനും

തിരുവനന്തപുരം:ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ കൈപ്പത്തിക്ക്‌ കുത്തുന്ന വോട്ട്‌ താമരയ്‌ക്ക്‌ പോകുന്നതിനെതിരെ പരാതിയുമായി ഇടത്‌ വലത്‌ സ്ഥാനാര്‍ത്ഥികള്‍.



മണ്ഡലത്തിലുള്‍പ്പെട്ട കോവളത്തെ ചൊവ്വരയിലെ ബൂത്തുകളിലൊന്നില്‍ കൈപ്പത്തിക്ക്‌ കുത്തിയ വോട്ട്‌ താമര ചിഹ്നത്തില്‍ തെളിഞ്ഞത്‌. സംഭവം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷിക്കട്ടെ എന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചു. വോട്ടിങ്‌ യന്ത്ര തകരാറില്‍ മുഖ്യ തെരെഞ്ഞെടുപ്പ്‌ ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ടെന്ന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പറഞ്ഞു.

അതേസമയം വിഷയം അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്ന്‌ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. ചൊവ്വര മാധപുരത്തെ 151-ാം നമ്‌ബര്‍ ബൂത്തിലാണ്‌ കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത്‌ കണ്ടത്‌.


ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്‌ത ശേഷമാണ്‌ ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. വോട്ടിങ്‌ മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പ്രിസൈഡിങ്‌ ഓഫീസറെ സമീപിച്ചതോടെയാണ്‌ പ്രശ്‌നം പുറത്തറിയുന്നത്‌.

കോവളത്ത്‌ ചൊവ്വരയിലെ 151 ആം നമ്‌ബര്‍ ബൂത്തില്‍ കൈപ്പത്തിക്ക്‌ വോട്ട്‌ ചെയ്യുമ്‌ബോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യന്ത്രങ്ങള്‍ക്ക്‌ തകരാര്‍ വരുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ എന്ത്‌ തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത്‌ എങ്ങനെയാണെന്നും ശശി തരൂര്‍ ചോിദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത്‌ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക