Image

കൈപ്പത്തിക്ക്‌ വോട്ടു ചെയ്‌താല്‍ താമരയ്‌ക്കു പോകുന്നെന്ന പരാതി: പരാതിപ്പെട്ടവര്‍ക്കെതിരെ പൊലീസ്‌ കേസ്‌

Published on 23 April, 2019
കൈപ്പത്തിക്ക്‌ വോട്ടു ചെയ്‌താല്‍ താമരയ്‌ക്കു പോകുന്നെന്ന പരാതി: പരാതിപ്പെട്ടവര്‍ക്കെതിരെ പൊലീസ്‌ കേസ്‌
തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വോട്ടിങ്‌ മെഷീനില്‍ ക്രമക്കേടെന്ന്‌ പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദേശം. തിരുവനന്തപുരം ചൊവ്വരയില്‍ നിന്നും പരാതി ഉന്നയിച്ചവര്‍ക്കും പട്ടത്തു നിന്നും പരാതി നല്‍കിയ എബിനെതിരെയുമാണ്‌ കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്‌.

രണ്ട്‌ പരാതിയാണ്‌ ചൊവ്വരയില്‍ നിന്നും ഉയര്‍ന്നത്‌. ഒന്നാമത്‌ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യുമ്പോള്‍ താമരയ്‌ക്ക്‌ വോട്ടു വീഴുന്നുവെന്നതാണ്‌. രണ്ടാമത്തേത്‌ കോണ്‍ഗ്രസിനു വോട്ടു ചെയ്യുമ്പോള്‍ അതിനുനേരെയുള്ള ബട്ടണില്‍ ലൈറ്റ്‌ തെളിയിരുന്നില്ലയെന്നത്‌.

ഈ രണ്ട്‌ പരാതികളും പരിശോധിച്ചുവെന്നും എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നുമാണ്‌ ജില്ലാ കലക്ടറുടെയും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെയും വിശദീകരണം.

ഈ സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദേശം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക